- യൂറോപ്യൻ സാങ്കേതികവിദ്യയുടെയും ആഡംബരത്തിന്റെയും ഏറ്റവും മികച്ചത് കാഴ്ചവയ്ക്കുന്ന പുതുപുത്തൻ കൊഡിയാക്കിന്റെ ഡെലിവറി സ്കോഡ ആരംഭിച്ചു.
- ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഡിഎസ്ജി ട്രാൻസ്മിഷനോടുകൂടിയ 150കെഡബ്ല്യു പവറും 320എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ടിഎസ്ഐ എഞ്ചിനിലൂടെ ടർബോചാർജ്ഡ് ത്രിൽ നൽകുന്നു.
- സ്കോഡ ഓട്ടോയുടെ ഇന്ത്യയിലുടനീളമുള്ള 280-ൽ പരം ഡീലർഷിപ്പുകളിൽ ടെസ്റ്റ് ഡ്രൈവുകൾക്കായി പുതുതലമുറ കൊഡിയാക് ഇപ്പോൾ ലഭ്യമാണ്.
- വില ₹ 46.89 ലക്ഷത്തിൽ ആരംഭിക്കുന്നു (എക്സ്-ഷോറൂം)
തിരുവനന്തപുരം: ഇന്ത്യയിൽ 25-ാം വർഷവും ആഗോളതലത്തിൽ 130 വർഷവും ആഘോഷിക്കുന്ന സ്കോഡ ഓട്ടോ ഇന്ത്യ, പുതിയ സ്കോഡ കൊഡിയാക്കിന്റെ ഉപഭോക്തൃ ഡെലിവറികൾ ആരംഭിച്ചു. അതോടെ രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഇന്ന് മുതൽ ആഡംബര 4×4 എസ്‌യുവി അനുഭവിക്കാൻ കഴിയും. സ്കോഡയുടെ നിർമ്മാണ വൈദഗ്ധ്യത്തിന്റെയും സാങ്കേതിക മികവിന്റെയും പരമകോടിയെ പ്രതിനിധീകരിക്കുന്നു പുതിയ, രണ്ടാം തലമുറ കൊഡിയാക്. അതേസമയം ഗംഭീരമായ യൂറോപ്യൻ രൂപകൽപ്പനയും ഓഫ്-റോഡ് കഴിവുകളും ഏഴ് സീറ്റർ വൈവിധ്യവും സംയോജിപ്പിക്കുകയും ചെയ്യുന്നു അത്. ഫ്ലാഗ്ഷിപ്പ്, പുതുപുത്തൻ കൊഡിയാക്കിന്റെ സമാരംഭത്തോടെ സ്കോഡ ഓട്ടോ ഇന്ത്യയിലെ അതിന്റെ പോർട്ട്‌ഫോളിയോ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്ന് മാത്രമല്ല അടുത്തിടെ പുറത്തിറക്കിയ കൈലാക്കും ഏറെ പ്രിയനക്രമായി മാറിയ കുഷാക്കും ചേരുമ്പോൾ അതിന്റെ എസ്‌യുവി നിരയിലെ ത്രിമൂർത്തികളായി അവ മാറുന്നു.
“അതുല്യമായ ആഡംബരം, ഏഴ് സീറ്റർ വൈവിധ്യം, 4×4 കഴിവുകൾ എന്നിവയുമായി കൃത്യതയുള്ള എഞ്ചിനീയറിംഗിനെ സംയോജിപ്പിച്ചതിന്റെ തികവുറ്റ രൂപമാണ് പുതിയ കൊഡിയാക്. അത് വെളിപ്പെടുത്തിയതിന് ശേഷമുള്ള പ്രതികരണം അങ്ങേയറ്റം പ്രോത്സാഹജനകമാണ്. ഇന്ന് മുതൽ അതിന്റെ രാജ്യത്തുടനീളമുള്ള ഉപഭോക്തൃ ഡെലിവറികൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടറായി അടുത്തിടെ ചുമതലയേറ്റ ആൾ എന്ന നലയിൽ ഈ പുതിയ തലമുറ കൊഡിയാക് എനിക്കും ടീമിനും ഒരു പ്രധാന നാഴികക്കല്ലാണ്. പ്രത്യേച്ച് ഇന്ത്യയിലെ ഞങ്ങളുടെ വളർച്ചാ യാത്രയുടെ അടുത്ത ഘട്ടം രൂപപ്പെടുത്തി കൊണ്ടിരിക്കുമ്പോൾ,” സ്കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്ത പറഞ്ഞു..
ആഡംബരത്തിന്റെ നേതൃത്വം
എആർഎഐ റേറ്റു ചെയ്ത ഏഴ് സീറ്റർ വൈവിധ്യം, 4×4 ശേഷി, 14.86 കിലോമീറ്റർ/ലിറ്റർ ഇന്ധനക്ഷമത എന്നിവ വാഗ്ദാനം ചെയ്യുന്ന പുതിയ സ്കോഡ കൊഡിയാകിൽ ശക്തമായ ടർബോചാർജ്ഡ് 2.0 ടിഎസ്ഐ എഞ്ചിനും ഏഴ് സ്പീഡ് ഡിഎസ്ജിയും സംയോജിപ്പിച്ചിരിക്കുന്നു. 32.77-സെന്റീമീറ്റർ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, സെഗ്മെന്റിലെ ആദ്യത്തെ ഇൻട്യൂട്ടീവ് സ്മാർട്ട് ഡയലുകൾ, എർഗോ മസാജ് സീറ്റുകൾ, 13-സ്പീക്കർ കാന്റൺ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, 9 എയർബാഗുകൾ എന്നിവ ഇതിലുണ്ട്. 1,976 ലിറ്റർ വരെയുള്ള ലഗേജ് സ്ഥലം, എൽഇഡി ക്രിസ്റ്റാലിനിയം ഹെഡ്‌ലാമ്പുകൾ, എക്‌സ്‌ക്ലൂസീവ് സ്‌പോർട്‌ലൈൻ, എൽ&കെ ഡിസൈൻ ആക്‌സന്റുകൾ എന്നിവയുൾപ്പെടെയുള്ള വ്യതിരിക്തമായ പുതിയ സ്റ്റൈലിംഗുള്ള പുതിയ കൊഡിയാക് ആഡംബര എസ്‌യുവികളുടെ നിലവാരം എന്തായിരിക്കണമെന്ന് സ്ഥാപിക്കുന്നു.
സ്വന്തമാക്കാൻ കൊതിപ്പിക്കും
അതിനായി കൊഡിയാക്ക് ഉടമകൾക്ക് ക്ലാസ്-ലീഡിംഗ് ഉടമസ്ഥാവകാശ, പരിപാലന പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നു സ്കോഡ ഓട്ടോ ഇന്ത്യ. ഈ സ്കോഡ ഫ്ലാഗ്ഷിപ്പ് വാഹനം 5 വർഷത്തെ/125,000 കിലോമീറ്റർ (ഏതാണ് ആദ്യം വരുന്നതെങ്കിൽ അത്) സ്റ്റാൻഡേർഡ് വാറണ്ടിയും 10 വർഷത്തെ സൗജന്യ റോഡ്-സൈഡ് അസിസ്റ്റൻസും ആദ്യ വർഷത്തേക്ക് ഉപഭോക്താക്കൾക്ക് സൗജന്യമായി ലഭ്യമാകുന്ന സ്കോഡ സൂപ്പർകെയർ പാക്കേജും വാഗ്ദാനം ചെയ്യുന്നു.
