ശ്രീനാഥ് ഭാസി, പ്രതാപ് പോത്തൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത “വൺസ് അപ്പോൺ എ ടൈം ദേർ വാസ് എ കള്ളൻ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.
മെയ് മുപ്പതിന് മൂവി സോൺ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വിനു ശ്രീധർ തിയേറ്ററിലെത്തിക്കുന്ന ഈ ചിത്രത്തിൽ സുധീഷ്, കോട്ടയം നസീർ, ടിനി ടോം, ശ്രീകുമാർ, എ കെ വിജുബാൽ, ശ്രീലക്ഷ്മി ശ്രീകുമാർ, വനിത കൃഷ്ണചന്ദ്രൻ, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.
തേയോസ് ക്രിയേഷൻസിന്റെ ബാനറിൽ അജി ജോൺ പുത്തൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവഹിക്കുന്നു.
കലവൂർ രവികുമാർ തിരക്കഥ സംഭാഷണമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.
എഡിറ്റർ-മനോജ്. പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം, കലാസംവിധാനം- ബോബൻ,മേക്കപ്പ് റോഷൻ,കോസ്റ്റ്യൂംസ്- അജി ആലപ്പുഴ, സ്റ്റിൽസ്-സന്തോഷ് അടൂർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിനു കൃഷ്ണൻ ഹരിപ്പാട്, സൗണ്ട്മിക്സിംഗ്-എം ആർ രാജാകൃഷ്ണൻ, ഡി ഐ(കളറിസ്റ്റ്) രമേഷ് (ലാൽ മീഡിയ), പബ്ലിസിറ്റി ഡിസൈൻസ്- ആർട്ടോകാർപസ്.
കുടുംബ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കലവൂർ രവികുമാറിന്റെ തികച്ചും വ്യത്യസ്തമായ പ്രമേയം, കുട്ടികൾക്കും, കുടുംബങ്ങൾക്കും തിയേറ്ററിൽ കണ്ട് ആസ്വദിക്കാവുന്ന വിധത്തിൽ തന്നെയാണ് ഫാസിൽ മുഹമ്മദ് ചിത്രം അവതരിപ്പിക്കുന്നത്. പി ആർ ഓ-എ.എസ് ദിനേശ്.
