എയർ ഇന്ത്യക്ക്​ 50000 രൂപ പിഴ

എയർ ഇന്ത്യക്ക്​ 50000 രൂപ പിഴ

എയർ ഇന്ത്യക്ക്​ 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയുമായി  കമ്മീഷനെ സമീപിച്ചത്.2023 ജൂലൈ 23ന് രാവിലെ 5.30ന്​ പുറപ്പെടുന്ന മുംബൈ-കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ മാത്യു ജോസഫ്​ ടിക്കറ്റ്​ ബുക്ക് ചെയ്തിരുന്നു. എന്നാൽ, വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല.തുടർന്ന് രാത്രി 8.32 നുള്ള വിമാനമാണ് ലഭിച്ചത്.

കപ്പലിലെ ജോലിക്കായി മെഡിക്കൽ പരിശോധനക്ക്​ വേണ്ടിയായിരുന്നു യാത്ര. യാത്ര മുടങ്ങിയതിനാൽ മെഡിക്കൽ പരിശോധനയിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും കപ്പലിലെ ജോലി സാധ്യത നഷ്ടമായെന്നും കാണിച്ചായിരുന്നു പരാതി.

ഇതേതുടർന്ന്​ എയർ ഇന്ത്യയുടെ ഭാഗത്തുണ്ടായ സേവനത്തിലെ അപര്യാപ്തതക്ക്​ നഷ്ടപരിഹാരമായി 50,000 രൂപ പരാതിക്കാരന്​ നൽകാൻ അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്‍റും ആർ.ബിന്ദു, കെ.എം. ആന്‍റോ എന്നിവർ അംഗങ്ങളുമായ കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

എയർ ഇന്ത്യക്ക്​ 50000 രൂപ പിഴ

More From Author

ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു, airtel kozhikode, airtel calicut, airtel shop kozhikode, airtel shop calicut

ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *