ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു, airtel kozhikode, airtel calicut, airtel shop kozhikode, airtel shop calicut

ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: ഇമെയില്‍, ഒടിടികള്‍, എസ്എംഎസുകള്‍ അടക്കമുള്ള എല്ലാ ആശയവിനിമയ പ്ലാറ്റ്ഫോമുകളും വഴിയുള്ള ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തല്‍സമയം തിരിച്ചറിയുകയും തടയുകയും ചെയ്യുന്നതിന്നുള്ള ലോകത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ ഇന്നലെ അവതരിപ്പിച്ചു.

സ്പാമിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി എയര്‍ടെല്‍ എല്ലാ ആശയവിനിമയ ഓവര്‍-ദി-ടോപ് (ഒടിടി) ആപ്പുകള്‍, ഇമെയിലുകള്‍, ബ്രൗസറുകള്‍, വാട്സ്ആപ്പ്, ടെലഗ്രാം, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എസ്എംഎസുകള്‍ പോലെയുള്ള ഒടിടികള്‍ അടക്കമുള്ള പ്ലാറ്റ്ഫോമുകളിലെ ഉപദ്രവകാരികളായ വെബ്സൈറ്റുകളേയും തത്സമയം തിരിച്ചറിഞ്ഞ്, തടയുന്ന പുതിയ അത്യാധുനിക സംവധാനമാണ് അവതരിപ്പിച്ചത്.

ഈ സുരക്ഷിതമായ സേവനം എല്ലാ എയര്‍ടെല്‍ മൊബൈല്‍, ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്കും അധിക ചെലവില്ലാതെ നല്‍കും.

‘ഞങ്ങളുടെ ഈ എഐ അധിഷ്ഠിത ഉപാധി ഇന്റര്‍നെറ്റ് ഗതാഗതം സ്‌കാന്‍ ചെയ്യുകയും ആഗോള റെപ്പോസിറ്ററികളും കൂടാതെ ഞങ്ങളുടെ പക്കലുള്ള ഭീഷണികളുടെ ഡാറ്റാബേസും പരിശോധിക്കുകയും ചെയ്ത് ഉപദ്രവകാരികളായ വെബ്സൈറ്റുകളെ തത്സമയം കണ്ടെത്തുകയും തടയുകയും ചെയ്യും,’ ഭാരതി എയര്‍ടെല്ലിന്റെ വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഗോപാല്‍ വിത്തല്‍ പറഞ്ഞു.

ഓണ്‍ലൈന്‍ തട്ടിപ്പ് തിരിച്ചറിയല്‍ സംവിധാനം എയര്‍ടെല്‍ അവതരിപ്പിച്ചു

More From Author

എയർ ഇന്ത്യക്ക്​ 50000 രൂപ പിഴ

എയർ ഇന്ത്യക്ക്​ 50000 രൂപ പിഴ

ദേശീയ പാതയിലെ കുരുക്ക് ഒഴിവാക്കാൻ കൂടുതൽ തീവണ്ടി സൗകര്യം ഒരുക്കണം, nh 66 keralam, national highway kozhikode, train connects kozhikode thrissur, trains between calicut thrissur

ദേശീയ പാതയിലെ കുരുക്ക് ഒഴിവാക്കാൻ കൂടുതൽ തീവണ്ടി സൗകര്യം ഒരുക്കണം

Leave a Reply

Your email address will not be published. Required fields are marked *