ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര് പൈത്യക ഗ്രാമം. തദ്ദേശീയ ജനവിഭാഗത്തിന്റെ സാംസ്‌കാരിക പൈത്യകം പ്രദര്‍ശിപ്പിക്കുന്നതിനാണ് പൈത്യക ഗ്രാമത്തിന് ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചത്.

ആഗോളതലത്തില്‍ സുസ്ഥിര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന നെതര്‍ലാന്‍ഡ്സ് ആസ്ഥാനമായുളള ഗ്രീന്‍ ഡെസ്റ്റിനേഷനാണ് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്. സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക, പാരിസ്ഥിതിക സുസ്ഥിരത തുടങ്ങി പത്ത് വിഷയങ്ങളിലായി നടന്ന വിലയിരുത്തലിന്റെയും ഓഡിറ്റിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്.

പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് പരിസ്ഥിതി അടിസ്ഥാന സൗകര്യങ്ങള്‍, തദ്ദേശവാസികള്‍ക്ക് തൊഴിലും വേതനവും, സാംസ്‌കാരിക പ്രാതിനിധ്യം എന്നിവയിലൂടെ തദ്ദേശ സമൂഹങ്ങളുടെ ശാക്തീകരണം, പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സന്ദര്‍ശകര്‍ക്ക്  കരകൗശല രീതികള്‍ കണ്ടറിയാനും സാംസ്‌കാരിക പൈത്യകം പഠിക്കാനും എന്‍ ഊരില്‍ അവസരം ഒരുക്കിയിട്ടുണ്ട്.

വയനാടന്‍ ഗോത്ര പൈത്യകം അടുത്തറിഞ്ഞ് സാംസ്‌കാരിക പരിപാടികള്‍ ആസ്വദിക്കാന്‍ സ്വദേശികളും വിദേശികളുമായി നിരവധി സഞ്ചാരികളാണ് എന്‍ ഊരിലെത്തുന്നത്. ബുക്കിങ് കോം, ട്രാവലിസ്റ്റ്,  ടി.എസ്.സി.എ എന്നിവയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര സുസ്ഥിര വിനോദസഞ്ചാര കുട്ടായ്മകളുടെ ഭാഗമായി  സാക്ഷ്യപത്രത്തിന്റെ കാലാവധി രണ്ടു വര്‍ഷത്തേക്കാണ്. 

ഗുഡ് ട്രാവല്‍ സീല്‍ സില്‍വര്‍ അംഗീകാര നിറവില്‍ എന്‍ ഊര്

More From Author

ദുബായിലേക്ക് ഗൗണ്‍ ടെയിലര്‍മാരെ തിരഞ്ഞെടുക്കുന്നു, calicut jobs, calicut job vacancy, kozhikode jobs, kozhikode job vacancy, jobs,

ദുബായിലേക്ക് ഗൗണ്‍ ടെയിലര്‍മാരെ തിരഞ്ഞെടുക്കുന്നു

എയർ ഇന്ത്യക്ക്​ 50000 രൂപ പിഴ

എയർ ഇന്ത്യക്ക്​ 50000 രൂപ പിഴ

Leave a Reply

Your email address will not be published. Required fields are marked *