ന്യൂനമര്‍ദ്ദ സാധ്യത: നാളെ കോഴിക്കോട് യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദ സാധ്യത: നാളെ കോഴിക്കോട് യെല്ലോ അലര്‍ട്ട്

അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്.

കാലവര്‍ഷം തെക്കന്‍ അറബികടല്‍ കന്യാകുമാരി മേഖലയില്‍ കൂടുതല്‍ ഭാഗങ്ങളില്‍ വ്യാപിച്ചു.

കേരളത്തില്‍ നാളെ മുതല്‍ മഴ സജീവമാകാന്‍ സാധ്യതയെന്നാണ് പ്രവചനം.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിച്ചു.

മെയ് 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

19ന് എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും,

20ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും

21ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്

ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മധ്യ കിഴക്കന്‍ അറബിക്കടലില്‍ കര്‍ണാടക തീരത്തിന് മുകളിലായി മെയ് 21ഓടെ ഉയര്‍ന്ന ലെവലില്‍ ചക്രവാത ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ വിലയിരുത്തല്‍.

ന്യൂനമര്‍ദ്ദ സാധ്യത: നാളെ കോഴിക്കോട് യെല്ലോ അലര്‍ട്ട്

More From Author

നജസ്സിലെ വീഡിയോ ഗാനം റിലീസായി kozhiode cinema, kozhikode cinima, calcut cinema, calicut films, calicut psc, calicut psc coaching, xylem psc

നജസ്സിലെ വീഡിയോ ഗാനം റിലീസായി

വയനാട് ടൗൺഷിപ്പ്‌: മാതൃകാ വീടിന്റെ  വാര്‍പ്പ് പൂര്‍ത്തീകരിച്ചു, kozhikode psc, calicut psc, psc coaching kozhikode, best psc coaching in kozhikode, best psc coaching in calicut,

വയനാട് ടൗൺഷിപ്പ്‌: മാതൃകാ വീടിന്റെ  വാര്‍പ്പ് പൂര്‍ത്തീകരിച്ചു

Leave a Reply

Your email address will not be published. Required fields are marked *