പ്രവചിച്ചത് ഒറ്റപ്പെട്ട മഴ; ലഭിച്ചത് കനത്ത മഴ

പ്രവചിച്ചത് ഒറ്റപ്പെട്ട മഴ; ലഭിച്ചത് കനത്ത മഴ

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനപ്രകാരം ഇന്നലെ ഓറഞ്ച് അലര്‍ട്ടിലെ ഒറ്റപ്പെട്ട മഴ പ്രതീക്ഷിച്ച ജില്ലയ്ക്ക് ലഭിച്ചത് കനത്ത മഴ. ഇന്ന് മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപനം. എന്നാല്‍ ജില്ലയില്‍ പലയിടത്തും മണിക്കൂറുകളായി കനത്ത മഴ പെയ്യുന്നു.

ശക്തമായ കാറ്റില്‍ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. വടകരയില്‍ 18 വീടുകള്‍ തകര്‍ന്നു.

കക്കയം ഡാമിലെ ജലനിരപ്പ് 756.7 മീറ്ററായി ഉയര്‍ന്നു. ഡാമിലെ അധിക ജലം തുറന്ന് വിടുമെന്നും കുറ്റ്യാടി പുഴയുടെ തീരത്ത് വസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് കളക്ടര്‍ അറിയിച്ചു.

കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 130 പേരെ പാര്‍പ്പിച്ചു. വടകര താലൂക്കിലെ വിലങ്ങാട് വില്ലേജില്‍ ഒന്നും കോഴിക്കോട് താലൂക്കില്‍ കസബ, ചേവായൂര്‍ വില്ലേജുകളില്‍ ഓരോന്നും ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്.

പ്രവചിച്ചത് ഒറ്റപ്പെട്ട മഴ; ലഭിച്ചത് കനത്ത മഴ

More From Author

പ്രോവിഡൻസ് വിമൻസ് കോളേജ്: പ്രവേശനം ആരംഭിച്ചു

പ്രോവിഡൻസ് വിമൻസ് കോളേജ്: പ്രവേശനം ആരംഭിച്ചു

വിരമിക്കാനൊരു ദിനം അവശേഷിക്കേ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെതിരെ റെയ്ഡ്

വിരമിക്കാനൊരു ദിനം അവശേഷിക്കേ കോര്‍പറേഷന്‍ ഉദ്യോഗസ്ഥനെതിരെ റെയ്ഡ്

Leave a Reply

Your email address will not be published. Required fields are marked *