വൃത്തിയുള്ള, മനോഹരമായ അന്തരീക്ഷത്തില്‍ ശുദ്ധമായ ഭക്ഷണം ഒരുക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാവകുപ്പ് ആവിഷ്‌കരിച്ച മാതൃകാ ‘ഭക്ഷണ തെരുവ് പദ്ധതി കോഴിക്കോട് ബീച്ചില്‍ നടപ്പിലാക്കും.
തിരുവനന്തപുരം ശംഖുമുഖം, എറണാകുളം പനമ്പിള്ളി നഗര്‍, മലപ്പുറം കോട്ടക്കുന്ന്, കോഴിക്കോട് ബീച്ച് എന്നീ സ്ഥലങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാക്കുന്നത്. ഒരു കോടി വീതം രൂപ ചെലവഴിച്ച് ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ആധുനിക ഫുഡ് സ്ട്രീറ്റുകളാണ് ഇവ.
തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് മാലിന്യ സംസ്‌കരണവും ഉറപ്പാക്കുന്നു. സംസ്ഥാനത്തിന്റെ തനത് ഭക്ഷണങ്ങള്‍ ലഭ്യമാക്കി ഫുഡ് ഡെസ്റ്റിനേഷനുകള്‍ പ്രോത്സാഹിപ്പിക്കുക എന്നതും ഈ പദ്ധതിയുടെ ലക്ഷ്യമാണെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.