ഉപരിപഠനത്തിന്റെ വാതായനം തുറന്ന് വോയേജ് കരിയര്‍ ഓറിയന്റേഷന്‍, best psc coaching center kozhikode, psc coaching center calicut, coaching center kozhikode, psc exam, psc exam coaching kozhikode, psc exam , silver leaf psc academy kozhikode, kozhikode silver leaf, silver leaf kozhikode, silver leaf calicut

ഉപരിപഠനത്തിന്റെ വാതായനം തുറന്ന് വോയേജ് കരിയര്‍ ഓറിയന്റേഷന്‍

പുതിയ കാല ഉപരിപഠന സാധ്യതകളിലേക്ക് വഴിതെളിച്ച് കാലിക്കറ്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കരിയര്‍ ഗൈഡന്‍സ് സെല്ലിന്റെയും നാഷ്നല്‍ സര്‍‌വ്വീസ് സ്കീമിന്റെയും സം‌യുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വോയേജ്’ കരിയര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം. പുതിയ കാലത്തെ ഉപരിപഠന, തൊഴില്‍ സാധ്യതകള്‍ ആസ്പദമാക്കിയാണ്‌ പരിപാടി സംഘടിപ്പിച്ചത്. ‘വോയേജ് 2025’ കോര്‍പ്പറേഷന്‍ കൗണ്‍‌സിലര്‍ പി മുഹ്സിന ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പിടി‌എ പ്രസിഡന്റ് എംപി ജംഷീദ് അധ്യക്ഷനായി. 

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവത്തോട് അനുബന്ധിച്ചാണ്‌ കരിയര്‍ ഓറിയന്റേഷന്‍ ഒരുക്കിയത്. സ്കൂളില്‍ നടപ്പിലാക്കുന്ന എന്‍ എസ് ക്യു എഫ് കോഴ്സുകളും വിവിധ പദ്ധതി പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി അവതരിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേത്രിത്വത്തില്‍ സംഘടിപ്പിച്ചു വരുന്ന കൗമാര കാലത്തെ വിവിധ വിഷയങ്ങളെ അഭിസംബോധന ചെയ്തുള്ള അവബോധന പരിപാടിയായ ‘കൂടെയുണ്ട് കരുത്തേകാന്‍’ സ്കൂള്‍ സ്റ്റുഡന്‍സ് കൗണ്‍‌സിലര്‍ അഞ്ജു ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. 

പിടി‌എ നിര്‍വാഹക സമിതി അംഗം മുനീര്‍ ആശംസകള്‍ നേര്‍ന്നു. അധ്യാപകരായ പി ജാഫര്‍, എ മിനി, ടിവി സീന, തസ്നിം റഹ്മാന്‍, ഷൈനി വര്‍ഗ്ഗീസ്, അമൃത ശങ്കർ, ആഷിക് റഹ്മാന്‍ എന്നിവര്‍ സംബന്ധിച്ചു.  പ്രിന്‍സിപ്പല്‍ സ്വാബിര്‍ കെ ആര്‍ സ്വാഗതവും ജോളി ജോസഫ് നന്ദിയും പറഞ്ഞു.

ഉപരിപഠനത്തിന്റെ വാതായനം തുറന്ന് വോയേജ് കരിയര്‍ ഓറിയന്റേഷന്‍

More From Author

ഒളവണ്ണ സ്വദേശി കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചു

ഒളവണ്ണ സ്വദേശി കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചു

മുന്‍കൗണ്‍സിലറുടെ മകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു, silverleaf psc academy, silver leaf psc academy kozhikode, silverleaf psc academy calicut, best psc coaching center kozhikode, psc coaching kozhikode, psc cocahing calicut, calicut psc coaching center, kozhikode psc coaching center, calicut psc, kozhikode psc

കാര്‍ലോട് യുവതിയുടെ ആത്മഹത്യ: പ്രതികള്‍ കുറ്റക്കാരല്ലെന്ന് റസീനയുടെ ഉമ്മ

Leave a Reply

Your email address will not be published. Required fields are marked *