മുന്‍കൗണ്‍സിലറുടെ മകന്‍ ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു, silverleaf psc academy, silver leaf psc academy kozhikode, silverleaf psc academy calicut, best psc coaching center kozhikode, psc coaching kozhikode, psc cocahing calicut, calicut psc coaching center, kozhikode psc coaching center, calicut psc, kozhikode psc

ആൾക്കൂട്ട വിചാരണ: യുവതി ജീവനൊടുക്കി

കായലോട് പറമ്പായിയിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. റസീന മൻസിലിൽ റസീനയെ (40) ആണ് ചൊവ്വാഴ്ച വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മൂന്ന് പേരെ  പിണറായി പോലീസ് അറസ്റ്റ്‌ചെയ്തു. ഇവർ എസ്ഡിപിഐ പ്രവർത്തകരാണെന്നാണ് വിവരം. ആത്മഹത്യാക്കുറിപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ തലശ്ശേരി സബ് ജയിലിലേക്ക്‌ റിമാൻഡ് ചെയ്തു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെ കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുന്നത് ഒരു സംഘം ചോദ്യം ചെയ്തു. യുവതിയെ വീട്ടിലേക്ക് തിരിച്ചയച്ച ശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയേറ്റം ചെയ്ത് സമീപത്തുള്ള മൈതാനത്തെത്തിച്ചു. അഞ്ച് മണിക്കൂറോളം യുവാവിനെ കൂട്ട വിചാരണ നടത്തിയ സംഘം മൊബൈൽഫോണും ടാബും പിടിച്ചെടുത്ത് 8.30-ഓടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫീസിലെത്തിച്ചു. ഇരുവരുടെയും ബന്ധുക്കളെ ഓഫീസിലേക്ക് വിളിച്ചു വരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

യുവാവിന്‍റെ കൈയിൽ നിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽ ഫോണും വിട്ടു നൽകാൻ സംഘം തയ്യാറായില്ല. അറസ്റ്റിലായ പ്രതികളിൽ നിന്ന് പിന്നീട് ഇവ രണ്ടും പോലീസ് കണ്ടെത്തി. കൂടുതൽ പ്രതികളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ഇൻസ്‌പെക്ടർ എൻ. അജീഷ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർ ബി.എസ്. ബാവിഷിനാണ് അന്വേഷണച്ചുമതല.

റസീനയുടെ പിതാവ്: എ. മുഹമ്മദ്‌. മാതാവ്: സി.കെ. ഫാത്തിമ. ഭർത്താവ്: എം.കെ. റഫീഖ് (ധർമടം ഒഴയിൽ ഭാഗം, ഗൾഫ്). മക്കൾ: മുഹമ്മദ് റാഫി (വിദ്യാർഥി, മമ്പറം എച്ച്എസ്എസ്), റസാന (മമ്പറം, എച്ച്എസ്എസ്), നൂറ മെഹറിൻ (അറമുഖവിലാസം എൽപി സ്കൂൾ). സഹോദരൻ: കെ. റനീസ്.

ആൾക്കൂട്ട വിചാരണ: യുവതി ജീവനൊടുക്കി

More From Author

കേരളത്തിലെ ഓൺലൈൻ തട്ടിപ്പുകളെ  എയർടെൽ നേരിടുന്നു: ഒരേ സമയം 1.6 ദശലക്ഷം ഉപയോക്താക്കൾക്ക് സംരക്ഷണം

കേരളത്തിലെ ഓൺലൈൻ തട്ടിപ്പുകളെ  എയർടെൽ നേരിടുന്നു: ഒരേ സമയം 1.6 ദശലക്ഷം ഉപയോക്താക്കൾക്ക് സംരക്ഷണം

ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു, KOZHIKODE news, xylem psc kozhikode, xylem psc calicut, sylem psc kozhikode, sylem psc calicut, sylem psc calicut contact number, sylem psc kozhikode contact number, cylem psc, cylem psc kozhikode, cylem psc calicut, cylem psc calicut kozhikode, cylem psc kozhikode contact

ഷോക്കേറ്റ തൊഴിലാളി കെട്ടിടത്തില്‍നിന്നും വീണ് മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *