യോഗ ദിനചര്യയുടെ ഭാഗമാക്കണം: ഉത്തര മേഖലാ ഐ.ജി രാജ്പാൽ മീണ , devagiri college, kozhikode devagiri college, devagiri college admission, devagiri college number, devagiri college lcoation,

യോഗ ദിനചര്യയുടെ ഭാഗമാക്കണം: ഉത്തര മേഖലാ ഐ.ജി രാജ്പാൽ മീണ 

യോഗ ദിനചര്യയുടെ ഭാഗമാക്കണമെന്ന് സി.ആർ.സി ( കോമ്പോസിറ്റ് റീജണൽ സെൻ്റർ ഫോർ സ്കിൽ ഡവലപ്മെൻ്റ്,റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെൻ്റ് ഓഫ് പേർസൺസ് വിത്ത് ഡിസബിലിറ്റീസ്) ദേവഗിരി കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെഗാ യോഗദിനാചരണം ഉദ്ഘാടനം ചെയ്ത ഉത്തര മേഖലാ ഐ.ജി രാജ്പാൽ മീണ ഐ.പി.എസ് അഭിപ്രായപ്പെട്ടു.

ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ്, കോഴിക്കോട് സിറ്റി പോലീസ്, ഹയർസെക്കണ്ടറി നാഷണൽ സർവീസ് സ്കീം, ശാന്തി യോഗ സെൻ്റർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

ഇൻക്ലൂസീവ് യോഗ എന്ന ആശയത്തിൽ അധിഷ്ഠിതമായ പരിപാടിയിൽ ആശാകിരൻ, റഹ്‌മാനിയ, തണൽ, ജെ.ഡി.റ്റി ഇസ്‌ലാം, പ്രശാന്തി, പ്രതീക്ഷ എന്നീ സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളും, ഹയർസെക്കൻഡറിയുടെ രജത ജൂബിലി ആഘോഷിക്കുന്ന സാവിയോ സ്കൂളിലെ എൻഎസ്എസ്, എൻ സി സി ,സ്കൗട്ട് ,ഗൈഡ്സ്  വിദ്യാർത്ഥികളുമായി അഞ്ഞൂറോളം പേർ പങ്കെടുത്തു.

പി എസ് സി ഒരു മാർക്ക്: പാലിന്റെ ഇളംമഞ്ഞ നിറത്തിന് കാരണമായ ജീവകമേതാണ്? ഉത്തരം അറിയാൻ ക്ലിക്ക് ചെയ്യുക.

കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് വൈശാഖ് വി.എസ് മുഖ്യപ്രഭാഷണം നടത്തി. ശാന്തി യോഗ സെൻ്റർ ഡയറക്ടർ ജിനീഷ് യോഗദിന സന്ദേശം നല്കി. സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ബോണി അഗസ്റ്റ്യൻ, എൻ.എസ്.എസ് ജില്ലാ ക്ലസ്റ്റർ കൺവിനർ ഷഫീഖ് കെ.എൻ, എൻ.എസ്.എസ് വോളണ്ടിയർ  എഡ്‌വിൻ ജോസ് എന്നിവർ സംസാരിച്ചു. കുട്ടികളും അമ്മമാരും വിവിധ യോഗ ഡാൻസ് പരിപാടികൾ അവതരിപ്പിച്ചു.

യോഗ ദിനചര്യയുടെ ഭാഗമാക്കണം: ഉത്തര മേഖലാ ഐ.ജി രാജ്പാൽ മീണ 

More From Author

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ജില്ലയിൽ മഞ്ഞപ്പിത്തത്തിനൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു, kozhikode, kozhikode news, calicut news, calicut psc, kozhikode psc, psc coaching center, kozhikode psc coaching center, psc exam coaching.

ജില്ലയിൽ മഞ്ഞപ്പിത്തത്തിനൊപ്പം എലിപ്പനിയും ഡെങ്കിപ്പനിയും പടരുന്നു

Leave a Reply

Your email address will not be published. Required fields are marked *