കോഴിക്കോട്- മംഗളൂരു പാതയില്‍ ട്രെയിനുകൾ 130 കിമീ വേഗത്തിൽ, kozhikode news, calicut news, best psc coaching center kozhikode, silver leaf, silver leaf psc academy kozhikode, calicut psc coaching, sylem psc coaching kozhikode, sylem psc calicut, sylem psc kozhikode,

കോഴിക്കോട്- മംഗളൂരു പാതയില്‍ ട്രെയിനുകൾ 130 കിമീ വേഗത്തിൽ

കോഴിക്കോട്- മംഗളൂരു പാതയിൽ ട്രെയിനുകളുടെ വേഗം വര്‍ദ്ധിപ്പിക്കുന്നു. വേഗം മണിക്കൂറിൽ 130 കിലോ മീറ്ററായി ഉയർത്താൻ ഈ പാത സജ്ജമായി. ഓസിലേഷന്‍ മോണിറ്ററിങ് സിസ്റ്റം (ഒ എം എസ്) വാഹനം മുഖേന വേഗപരിശോധന നടത്തി. നിലവിൽ ഇവിടെ അടിസ്ഥാനവേഗം 110 കി.മീ. ആണ്.

ഷൊര്‍ണൂര്‍ – കോഴിക്കോട് റൂട്ടും ഉടൻ 130 കി. മീ. വേഗതയിലേക്ക് എത്തും. തിരുവനന്തപുരം- കായംകുളം, കായംകുളം- എറണാകുളം (ആലപ്പുഴ വഴി) സെക്ഷനുകളിൽ അടിസ്ഥാനവേഗം 110 കി.മീ. ആണ്.

13 മീറ്റര്‍ ചെറുപാളങ്ങള്‍ക്ക് പകരം കാല്‍ കിലോമീറ്ററോളം (260 മീറ്റര്‍) നീളമുള്ള ഒറ്റപ്പാളം, പാളങ്ങളില്‍ മൂന്നാം സിഗ്‌നല്‍ (ഡബിള്‍ ഡിസ്റ്റന്റ്) പ്രവൃത്തി, പാളംമാറ്റല്‍, വളവ് നിവര്‍ത്തല്‍, ലൂപ്പ് ലൈനില്‍ വേഗവര്‍ധനയ്ക്ക് (30 കി.മീ.ല്‍ നിന്ന് 50 കി.മീ.) തിക്ക് വെബ് സ്വിച്ച് (ടി ഡബ്ല്യു എസ്) സ്ഥാപിക്കൽ അടക്കമുള്ള പ്രവൃത്തികളാണ് വേഗം കൂട്ടാന്‍ റെയിൽവേ നടപ്പാക്കുന്നത്.

ഇന്ത്യയിൽ വൈകിയോട്ടം കുറഞ്ഞ രണ്ട് പ്രധാന ഡിവിഷനുകള്‍ കേരളത്തിലേതാണ്. പാലക്കാട് ഡിവിഷനില്‍ 95.9 ശതമാനവും തിരുവനന്തപുരത്ത് 91.3 ശതമാനവുമാണ് സമയകൃത്യത. ഇത് 100 ആക്കുകയാണ് ലക്ഷ്യം.

കോഴിക്കോട്- മംഗളൂരു പാതയില്‍ ട്രെയിനുകൾ 130 കിമീ വേഗത്തിൽ

More From Author

ഭരണഘടനയ്ക്കുമേൽ വിചാരധാരയെ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ല: ബിനോയ് വിശ്വം, kozhikode psc, calicut psc, psc coaching kozhikode, psc coaching calicut, calicut psc coaching center, kozhikode psc coaching center, silver leaf psc academy, silver leaf psc academy kozhikode, psc exams, psc notifications, kozhikode psc notifications, sylem psc, sylem psc kozhikode, sylem psc calicut, cylem psc, cylem psc calicut, cylem psc kozhikode, cylem psc location kozhikode, cylem psc contact kozhikode.

ഭരണഘടനയ്ക്കുമേൽ വിചാരധാരയെ പ്രതിഷ്ഠിക്കാൻ അനുവദിക്കില്ല: ബിനോയ് വിശ്വം

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിര്‍ണയത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

സ്‌കൂള്‍ പരിസരങ്ങളില്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 325 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

Leave a Reply

Your email address will not be published. Required fields are marked *