
കോഴിക്കോട് : കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസ് (IHRD) ഈ വർഷം മുതൽ ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പഠന കേന്ദ്രമായി അംഗീകരിച്ചിരിക്കുന്നു .വിദൂര വിദ്യാഭ്യാസത്തിന് വേണ്ടി ആരംഭിച്ച ആദ്യ സർവകലാശാലകളിലൊന്നാണ് ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല.
ബിരുദ ,ബിരുദാനന്തര വിഭാഗങ്ങളിൽ മുപ്പത്തിരണ്ടിലധികം പഠന വിഷയങ്ങൾ സർവകലാശാലയിൽ ലഭ്യമാണ്. കോഴിക്കോട് കോളേജ് ഓഫ് അപ്പ്ളൈഡ് സയൻസിൽ പി ജി ഉൾപ്പെടെ ആറോളം കോഴ്സുകളാണ് അനുവദിച്ചിരിക്കുന്നത്. യുജിസി, പി.എസ്.സി എന്നിവയുടെ അംഗീകാരമുള്ളതാണ് കോഴ്സുകൾ. ജോലിക്കാർക്കും ,വിദൂര സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികൾക്കും, പാതി വഴിയിൽ പഠനം മുടങ്ങിയവർക്കും, ഈ കേന്ദ്രം തുടര്പഠനസാധ്യതകൾ ഒരുക്കുന്നു .യുജിസി ഇരട്ട ഡിഗ്രി അനുവദിച്ചത് കൊണ്ട് റഗുലർ കോളേജുകളിൽ ഡിഗ്രി പഠിക്കുന്ന കുട്ടികൾക്ക് ഇഷ്ടമുള്ള മറ്റ് ഡിഗ്രി കോഴ്സുകൾക്കും ചേരാവുന്നതാണ്. വീട്ടമ്മമാർക്കും ഒഴിവു സമയങ്ങൾ ക്രമീകരിച്ചു ഉന്നത ബിരുദങ്ങൾ നേടാൻ ഈ കേന്ദ്രം വഴിയൊരുക്കും .ശനി ,ഞായർ ദിവസങ്ങളിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് .
ബി സി എ ,ബി എസ് സി ഡാറ്റ സയൻസ് ,ബി എ ഇംഗ്ലീഷ് ,ബി ബി എ ,ബി കോം എന്നീ ഡിഗ്രികോഴ്സുകളും , എം കോം പി ജി കോഴ്സും കോളേജിൽ അനുവദിച്ചിട്ടുണ്ട്.
Contact No: 9446255872,6282929966