
കോഴിക്കോട് ജില്ലാ സ്പോർട്ടസ് കൗൺസിൽ ഓഫ് ദി ഡഫിൻ്റ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാതല ചെസ്സ് ചാമ്പ്യൻഷിപ്പിൽ 34 പോയൻ്റ് നേടിയ കരുണാ സ്കുൾ ഓഫ് ദി ഡഫ് ഓവറോൾ ചാമ്പ്യൻമാരായി. 9 പോയൻ്റുകൾ നേടിയ കോഴിക്കോട് താലൂക്ക് ബധിര ക്ലബ് രണ്ടാം സ്ഥാനവും, 7 പോയൻറുകൾ നേടിയ കൊളത്തറ ബധിര സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
18 വയസിന് മുകളിലുള്ള ആൺ കുട്ടികളുടെ വിഭാഗത്തിൽ ശ്രീ. ജോയൽ ജെയിംസ് ബിനോയി, മുഹമ്മദ് ടി എം, മിധുൻ കെ വി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺ കുട്ടികളുടെ വിഭാഗത്തിൽ കുമാരി.
ശ്രീലക്ഷ്മി, ഷമീന, അമിത പ്രവീൺ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 18 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ അമൽ പി.എം, സയ്യിദ് മുഹമ്മദ്, ആബേൽ തോമസ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ വിഭാഗത്തിൽ കുമാരി.
ഫുള്ളാ ഫാത്തിമ, അഡ്രിജാ ക്രിഷ്ണ, മിൻഹാ ഷെറിൻ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 16 വയസിന് താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ ശ്രീ. റോഷൻ ഗ്ലാഡ്സൺ, മുഹമ്മദ് സഫ്വാൻ, ഇമ്മാനുവൽ അഭിലാഷ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പെൺ കുട്ടികളുടെ വിഭാഗത്തിൽ കുമാരി. ജോലീന ബിനോയ്, അഷ്മിലാ കെ എന്നിർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
രാവിലെ നടന്ന ഉത്ഘാടന ചടങ്ങിൽ ജില്ലാ സ്പോർട്ടസ് കൗൺസിൽ പ്രസിഡണ്ട് ശ്രീ. ഒ രാജഗോപാൽ ഉത്ഘാടനം നിർവഹിച്ചു. വൈകിട്ടു നടന്ന സമ്മാനദാന ചടങ്ങിൽ ജില്ലാ സ്പോർട്ടസ് കൗൺസിൽ ഓഫ് ദി ഡഫ് ചെയർമാൻ കൂടിയായ ഡോ. റോയ് വി. ജോൺ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു.
ചടങ്ങിൽ കരുണാസ്കുൾ പ്രിൻസിപ്പൽ സിസ്റ്റർ ആലീസ്, ഹെഡ് മാസ്റ്റർ സിസ്റ്റർ റോസലിൻ , ജില്ലാ പ്രസിഡണ്ട് ലോറൻസ്, സിക്രട്ടറി നസീർ , ട്രഷറർ ഡാനിഷ് , അയൂബ് തുടങ്ങിയവർ പങ്കെടുത്തു.