എയര്‍ടെല്‍ പുനചംക്രമണ പിവിസി ഉപയോഗിച്ച് നിര്‍മ്മിച്ച സിമ്മിലേക്ക് മാറുന്നു

എയര്‍ടെല്‍ പുനചംക്രമണ പിവിസി ഉപയോഗിച്ച് നിര്‍മ്മിച്ച സിമ്മിലേക്ക് മാറുന്നു

തിരുവനന്തപുരം: ഭാരതി എയര്‍ടെല്‍ കാര്‍ബണ്‍ പാദമുദ്ര കുറയ്ക്കുന്നതിന്റെ ഭാഗമായി പുതിയ പ്ലാസ്റ്റിക്കിന് പകരം പുനചംക്രമണം ചെയ്ത പിവിസി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന സിം കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു. ഇന്ത്യയില്‍ പുനചംക്രമണ പിവിസി സിം കാര്‍ഡുകള്‍ നല്‍കുന്ന ആദ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവാണ് എയര്‍ടെല്‍.

സാമ്പത്തിക സ്ഥാപനങ്ങള്‍, മൊബൈല്‍ നെറ്റ് വര്‍ക്ക് ഓപ്പറേറ്റേഴ്‌സ്, ഓട്ടോമോട്ടീവ് നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്ക് പേയ്‌മെന്റ്, കണക്ടിവിറ്റി സേവനങ്ങള്‍ നല്‍കുന്ന ഐഡിഇഎംഐഎ സെക്യുര്‍ ട്രാന്‍സാക്ഷന്‍സുമായി സഹകരിച്ചാണ് പുനചംക്രമണ പിവിസി സിം കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്.

ഈ മാറ്റത്തിലൂടെ പ്രതിവര്‍ഷം 165 ടണ്ണിലധികം പുതിയ പ്ലാസ്റ്റിക്കിന്റെ ഉപയോഗവും 690 ടണ്ണിലധികം കാര്‍ബണ്‍ഡൈയോക്‌സൈഡിന്റെ പുറംതള്ളലും കുറയ്ക്കാന്‍ കമ്പനിക്ക് സാധിക്കും.

എയര്‍ടെല്‍ പുനചംക്രമണ പിവിസി ഉപയോഗിച്ച് നിര്‍മ്മിച്ച സിമ്മിലേക്ക് മാറുന്നു

More From Author

ദേവഗിരിക്ക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌

ദേവഗിരിക്ക് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്‌

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും

മന്ത്രിസഭായോഗ തീരുമാനങ്ങള്‍: ക്യാമ്പസ് വ്യവസായ പാർക്കുകൾ സ്ഥാപിക്കും

Leave a Reply

Your email address will not be published. Required fields are marked *