
കോഴിക്കോട്: സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥി- അധ്യാപക- അനധ്യാപക കൂട്ടായ്മയായ ബോധി ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്കായി മൂന്ന് ദിവസത്തെ അഭിനയ പരിശീലന ക്യാമ്പ് “അഭിനയ ലഹരി” സംഘടിപ്പിച്ചു.
നാടക-സിനിമ മേഖലയിൽ നിരവധി വർഷത്തെ പ്രവർത്തനാനുഭവമുള്ള വിജേഷും കബനിയും ചേർന്ന് നയിച്ച ക്യാമ്പിൽ സിനിമ നടനും നാടക പ്രവർത്തകനുമായ കെ.എസ്. പ്രതാപൻ, കോഴിക്കോട് സിറ്റി ജുവനൈൽ വിങ് എ.എസ്.ഐ രഗീഷ് പറക്കോട്ട്, ഡൽഹി യൂനിവേഴ്സിറ്റി സ്ക്കൂൾ ഓഫ് ഡ്രാമയിലെ ഉണ്ണിമായ എന്നിവർ വിവിധ സെഷനുകളിൽ കുട്ടികളുമായി സംവദിച്ചു.

സിനിമ നടനും മിമിക്രി കലാകാരനുമായ പി. ദേവരാജൻ ക്യാമ്പ് ഡയറക്ടറായിരുന്നു.
സമാപന ചടങ്ങിൽ ക്യാമ്പ് അംഗങ്ങളായ വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു.
ഗുരുവായൂരപ്പൻ കോളജ് ഫിസിക്സ് വിഭാഗം മുൻ മേധാവി പ്രൊഫ. സുന്ദരേശ്വരി മൊമെൻ്റോ വിതരണം ചെയ്തു.
ബോധി ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് പി. രാധിക അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിധീഷ് മനയിൽ, ട്രഷറർ പി. ശ്യാംജിത്ത്, അഡ്വ. എൻ.ജി. ഷിജോ, സി.ബി. ബിനോജ് ചേറ്റൂർ, പ്രൊഫ. ആർ. സിനി, പ്രജീഷ് തിരുത്തിയിൽ, എസ്. മഞ്ജു എന്നിവർ സംസാരിച്ചു.
ഗുരുകുലം ആർട്ട് വില്ലേജിൽ നടന്ന ക്യാമ്പിന് ടി.ടി. ശോഭി, പി.എം. ജാൻകി എന്നിവർ നേതൃത്വം നൽകി.
