വളരുന്ന ലഹരിക്കെതിരെ ഉയരുന്ന ഫുട്ബോൾ ആരവം.
അഖിലേന്ത്യ ഏകദിന ഫൈവ്സ് ടൂർണമെന്റ് ജനകിയ സമിതി പുതിയപാലവും കിഫ്ലയും സംയുക്തമായി നടത്തുന്ന അഖിലേന്ത്യ ഫൈവ്സ് ടൂർണമെന്റ് ശനിയാഴ്ച വൈകീട്ട് കോഴിക്കോട് സാമൂതിരി ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
16 അഖിലേന്ത്യ ഫൈവ്സ് ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റ് ശനിയാഴ്ച വൈകീട്ട് 8 മണിക്ക് ആരംഭിച് ഞായറാഴ്ച രാവിലെ 8 മണിയോടെ സമാപിക്കും. 10 പവൻ ഗോൾഡ് കോയിനും ബിഗ്ഗസ്റ്റ് ട്രോഫിക്കും വേണ്ടിയുള്ള ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റിനായി പത്ത് സ്റ്റെപ്പുകളിലായി 6000 പേർക്ക് ഇരിക്കാവുന്ന താൽക്കാലിക ഇരുമ്പ് ഗ്യാലറിയാണ് ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്.
