കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇംഗ്ലീഷ്, ജേണലിസം വിഭാഗങ്ങളിൽ അതിഥി അധ്യാപകരുടെ ഒഴിവുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയ നെറ്റ് യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിൽ അതിഥി അധ്യാപകരുടെ പാനലിൽ ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം.
ഇംഗ്ലീഷ് അധ്യാപക നിയമനത്തിന് യോഗ്യത രേഖകളുടെ പകർപ്പ് മെയ് 19ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാൽ മുഖേനയോ ഓഫീസിൽ സമർപ്പിക്കണം. ഇന്റർവ്യൂ മെയ് 22ന് രാവിലെ 10ന് നടക്കും. അപേക്ഷയോടൊപ്പം ബയോഡാറ്റ നിർബന്ധമായും നൽകണം. ബയോഡാറ്റയുടെ മാതൃക കോളേജ് വെബ്സൈറ്റിൽ ലഭ്യമാണ്.ജേണലിസം അധ്യാപക നിയമനത്തിന് മെയ് 21ന് രാവിലെ 10ന് അസ്സൽരേഖകളും പകർപ്പും സഹിതം അഭിമുഖത്തിന് എത്തണം.
