തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകളിൽ നിന്ന് കേരളത്തിലെ ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള ദൌത്യത്തിൽ ഗണ്യമായ പുരോഗതി നേടിയതായി ഭാരതി എയർടെൽ (“എയർടെൽ”) പ്രഖ്യാപിച്ചു. AI-പവേർഡ് ഫ്രോഡ് ഡിറ്റക്ഷൻ സിസ്റ്റത്തിന്റെ രാജ്യവ്യാപക റോൾഔട്ടിന്റെ ഭാഗമായി, എയർടെൽ കേരളത്തിലുടനീളമുള്ള 1.6 ദശലക്ഷ ത്തിലധികം ഉപയോക്താക്കൾക്ക് സംരക്ഷണമൊരുക്കുന്നു – ആധുനിക ഫ്രോഡ് ഡിറ്റക്ഷൻ സിസ്റ്റം ലോഞ്ച് ചെയ്ത് വെറും 35 ദിവസങ്ങൾക്കുള്ളിലാണ് ഇത് പൂർത്തിയാക്കിയത്
എല്ലാ എയർടെൽ മൊബൈൽ, ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾക്കും ഓട്ടോമാറ്റിക് ആയി പ്രവർത്തനക്ഷമമാക്കുന്ന ഈ നൂതന സംവിധാനം എസ്എംഎസ്, വാട്ട്സ്ആപ്പ്, ടെലിഗ്രാം, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഇ-മെയിൽ, മറ്റ് ബ്രൌസറുകൾ എന്നിവയിലെ ലിങ്കുകൾ സ്കാൻ ചെയ്യുകയും ഫിൽട്ടർ ചെയ്യുകയും ചെയ്യുന്നു. ഇത് റിയൽ ടൈം ത്രെട്ട് ഇന്റലിജൻസ് പ്രയോജനപ്പെടുത്തിക്കൊണ്ട് പ്രതിദിനം 1 ദശലക്ഷത്തിലധികം യു ആർ എൽ-കൾ പരിശോധിക്കുകയും 100 മില്ലിസെക്കൻഡിനുള്ളിൽ ഹാനികരമായേക്കാവുന്ന സൈറ്റുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, കൊല്ലത്ത് സ്ഥിര താമസമുള്ള ഒരു വ്യക്തിയ്ക്ക് “നിങ്ങളുടെ പാക്കേജ് വൈകിയിരിക്കുന്നു. അത് ഇവിടെ ട്രാക്ക് ചെയ്യുക: http://www.tracky0urparcell.com “. എന്നിങ്ങനെ സംശയാസ്പദമായ ഒരു സന്ദേശം ലഭിക്കുന്നു. എന്നാൽ സംശയം തോന്നാത്ത ആ വ്യക്തി ലിങ്കിൽ ക്ലിക്കുചെയ്യുകയാണെങ്കിൽ, എയർടെല്ലിന്റെ സിസ്റ്റവും പ്രവർത്തനക്ഷമമാകുന്നു. ഇത് തൽക്ഷണം ലിങ്ക് സ്കാൻ ചെയ്യുകയും സംശയാസ്പദമായി ഫ്ലാഗുചെയ്യുകയാണെങ്കിൽ അതിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്നു. ഉപയോക്താവിനെ ഇനിപറയുന്നത് പോലെയുള്ള ഒരു മുന്നറിയിപ്പ് സന്ദേശത്തിലേക്ക് റീഡയറക്ട് ചെയ്യുന്നു: “ബ്ലോക്ക് ചെയ്തു! എയർടെൽ ഈ സൈറ്റ് അപകടകരമാണെന്ന് കണ്ടെത്തി! ഇതെല്ലാം തൽസമയം തന്നെ സംഭവിക്കുന്നതിനാൽ ഉപയോക്താക്കളെ എല്ലാത്തരം തട്ടിപ്പുകൾക്കും ഇരയാകുന്നതിൽ നിന്ന് തടയുന്നു.
“ഞങ്ങളുടെ ഉപഭോക്താക്കളെ എല്ലാത്തരം തട്ടിപ്പുകളിൽ നിന്നും സംരക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ പ്രാഥമിക പരിഗണന, ഈ പരിഹാരം അവർക്ക് ഒരു ചെലവും കൂടാതെ നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഈ മേഖലയിലെ ഞങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനും ഞങ്ങളുടെ ഉപഭോക്താക്കളുടെ ഏറ്റവും അടിയന്തിരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പുതിയതും ക്രിയാത്മകവുമായ പരിഹാരങ്ങൾ നൽകുന്നതിനും എ ഐ അടിസ്ഥാനമാക്കിയുള്ള ഫ്രോഡ് ഡിറ്റക്ഷൻ സൊലൂഷൻ നിർണായകമായിരിക്കും. ഞങ്ങളുടെ ഈ സൊലൂഷൻ കേരളത്തിലെ ഉപഭോക്താക്കൾക്ക് സൈബർ തട്ടിപ്പിനെതിരെ ശക്തമായ പ്രതിരോധം നൽകുമെന്നും ഡിജിറ്റൽ ലോകത്തെ ആത്മവിശ്വാസത്തോടെ നയിക്കാൻ അവരെ പ്രാപ്തരാക്കുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. ഈ സംരംഭത്തെത്തുടർന്ന് ഭാരതി എയർടെൽ സി എ ഒ ഗോകുൽ കെ അഭിപ്രായപ്പെട്ടു
ഇന്ത്യയിൽ തന്നെ ഡിജിറ്റലായി ഏറ്റവും പുരോഗമിച്ച സംസ്ഥാനങ്ങളിലൊന്നായി കേരളം സ്ഥാനമുറപ്പിക്കുന്നതോടെ, നഗര, ഗ്രാമപ്രദേശങ്ങളിൽ ഓൺലൈൻ തട്ടിപ്പിന്റെ ഭീഷണി വർദ്ധിച്ചിരിക്കുന്നു. ഫിഷിംഗ് ലിങ്കുകൾ, വ്യാജ ഡെലിവറികൾ, വ്യാജ ബാങ്കിംഗ് അലേർട്ടുകൾ എന്നിവയിലൂടെ തട്ടിപ്പുകാർ കൂടുതലായി ഉപയോക്താക്കളെ ലക്ഷ്യമിടുന്നു. മറ്റ് സ്ഥലങ്ങൾക്കൊപ്പം കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് , കണ്ണൂർ, കൊല്ലം, തൃശൂർ, കോട്ടയം തുടങ്ങിയ നഗരങ്ങളും അതുപോലെ തന്നെ ആറന്മുള, താനൂർ എന്നി സ്ഥലങ്ങളിലും— വഞ്ചനപരമായ നടപടികൾക്കുള്ള ശ്രമങ്ങളിലും ഗണ്യമായ വർദ്ധനവ് കാണപ്പെടുന്നു. എയർടെല്ലിന്റെ പരിഹാരം കുടുംബങ്ങൾ, മുതിർന്ന പൌരന്മാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, ആദ്യമായി സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ എന്നിവരെ ഒരുപോലെ സംരക്ഷിക്കുന്ന ഒരു സംസ്ഥാനവ്യാപക ഡിജിറ്റൽ കവചമായി പ്രവർത്തിക്കുന്നു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്ന പ്ലാറ്റ്ഫോം മലയാളം ഉൾപ്പെടെ ഉപയോക്താക്കളുടെ ഇഷ്ട ഭാഷയിൽ വഞ്ചനനടപടികൾ മുന്നറിയിപ്പുകൾ നൽകുന്നു, ഇത് സംസ്ഥാനത്തെ വൈവിധ്യമാർന്ന ജനസംഖ്യയ്ക്ക് വളരെ ഫലപ്രദമാണ് . ഡിജിറ്റൽ സാക്ഷരത കുറവുള്ളതോ ഇംഗ്ലീഷ് വ്യാപകമായി ഉപയോഗിക്കാത്തതോ ആയ ജില്ലകളിൽ ഈ ബഹുഭാഷാ പിന്തുണ പ്രത്യേകിച്ചും കാര്യക്ഷമമാണ്.
ഈ പരിഹാരം പശ്ചാത്തലത്തിൽ നിശബ്ദമായി പ്രവർത്തിക്കുന്നു, പ്രത്യേക ഇൻസ്റ്റാളേഷൻ ആവശ്യമില്ല, ഇത് സൌജന്യമായി വാഗ്ദാനം ചെയ്യപ്പെടുന്നു. ഓൺലൈൻ ബാങ്കിംഗ് മുതൽ സർക്കാർ ഇ-സേവനങ്ങൾ വരെ ഡിജിറ്റൽ സ്വീകാര്യതയിൽ Kerala മുൻപന്തിയിലാണ്, സംസ്ഥാനത്തുടനീളം സുരക്ഷിതമായ ഡിജിറ്റൽ പരിസ്ഥിതി സൃഷ്ടിക്കുന്നതിൽ എയർടെല്ലിന്റെ ഈ സംരംഭം നിർണായക പങ്ക് വഹിക്കുന്നു. കൊച്ചിയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലായാലും കണ്ണൂരിൽ നിന്നുള്ള ഒരു വീട്ടമ്മയായാലും, കോട്ടയത്ത് നിന്നുള്ള ഒരു വിദ്യാർത്ഥിയായാലും എല്ലാവരുടെയും ഡിജിറ്റൽ ആശയവിനിമയങ്ങളും സുരക്ഷിതമാക്കാൻ എയർടെൽ സഹായിക്കുന്നു.
ലോഞ്ചിന് ശേഷമുള്ള കഴിഞ്ഞ 35 ദിവസങ്ങളിൽ, എയർടെൽ 188,000 ഹാനികരമായ ലിങ്കുകൾ ബ്ലോക്ക് ചെയ്യുകയും രാജ്യത്തുടനീളമുള്ള 86 ദശലക്ഷം ഉപയോക്താക്കൾക്ക് സംരക്ഷണം ഒരുക്കുകയുണ്ടായി.
എ ഐ പവേർഡ് ടൂൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്
