യോഗ ദിനചര്യയുടെ ഭാഗമാക്കണമെന്ന് സി.ആർ.സി ( കോമ്പോസിറ്റ് റീജണൽ സെൻ്റർ ഫോർ സ്കിൽ ഡവലപ്മെൻ്റ്,റീഹാബിലിറ്റേഷൻ ആൻഡ് എംപവർമെൻ്റ് ഓഫ് പേർസൺസ് വിത്ത് ഡിസബിലിറ്റീസ്) ദേവഗിരി കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെഗാ യോഗദിനാചരണം ഉദ്ഘാടനം ചെയ്ത ഉത്തര മേഖലാ ഐ.ജി രാജ്പാൽ മീണ ഐ.പി.എസ് അഭിപ്രായപ്പെട്ടു.
ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ്, കോഴിക്കോട് സിറ്റി പോലീസ്, ഹയർസെക്കണ്ടറി നാഷണൽ സർവീസ് സ്കീം, ശാന്തി യോഗ സെൻ്റർ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഇൻക്ലൂസീവ് യോഗ എന്ന ആശയത്തിൽ അധിഷ്ഠിതമായ പരിപാടിയിൽ ആശാകിരൻ, റഹ്മാനിയ, തണൽ, ജെ.ഡി.റ്റി ഇസ്ലാം, പ്രശാന്തി, പ്രതീക്ഷ എന്നീ സ്പെഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളും, ഹയർസെക്കൻഡറിയുടെ രജത ജൂബിലി ആഘോഷിക്കുന്ന സാവിയോ സ്കൂളിലെ എൻഎസ്എസ്, എൻ സി സി ,സ്കൗട്ട് ,ഗൈഡ്സ് വിദ്യാർത്ഥികളുമായി അഞ്ഞൂറോളം പേർ പങ്കെടുത്തു.
കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ബിജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് വൈശാഖ് വി.എസ് മുഖ്യപ്രഭാഷണം നടത്തി. ശാന്തി യോഗ സെൻ്റർ ഡയറക്ടർ ജിനീഷ് യോഗദിന സന്ദേശം നല്കി. സി.ആർ.സി ഡയറക്ടർ ഡോ. റോഷൻ ബിജ്ലി, കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ബോണി അഗസ്റ്റ്യൻ, എൻ.എസ്.എസ് ജില്ലാ ക്ലസ്റ്റർ കൺവിനർ ഷഫീഖ് കെ.എൻ, എൻ.എസ്.എസ് വോളണ്ടിയർ എഡ്വിൻ ജോസ് എന്നിവർ സംസാരിച്ചു. കുട്ടികളും അമ്മമാരും വിവിധ യോഗ ഡാൻസ് പരിപാടികൾ അവതരിപ്പിച്ചു.