
അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ വിയര് ബ്രാന്‍ഡ് ആയ ലിബാസ് പതാകവാഹക സ്റ്റോര്‍ അവതരിപ്പിച്ചു കൊണ്ട് തങ്ങളുടെ സിഗ്നേചര്‍ ഐപി ലിബാസ് സര്‍ക്കിളിനെ കൊച്ചിയിലേക്ക് എത്തിക്കുന്നു. ഓണത്തോട് അനുബന്ധിച്ച് അവതരിപ്പിക്കുന്ന ലിബാസ് സര്‍ക്കിളിന്റെ രണ്ടാം പതിപ്പ് ഫാഷന്‍, സംഗീതം, സമൂഹം എന്നിവയുടെ കാര്യത്തില്‍ സാംസ്ക്കാരിക ആഘോഷമായി മാറുകയും ബ്രാന്‍ഡിന്റെ ഓഫ് ലൈന്‍ വികസനത്തിന്റെ കാര്യത്തില്‍ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയുമാണ്.
ഈ വര്‍ഷം ആദ്യം ഹൈദരാബാദില്‍ ലിബാസ് സര്‍ക്കിളിന്റെ തുടക്കം കുറിച്ച ശേഷമുള്ള കൊച്ചി പതിപ്പിന്റെ അവതരണത്തിനായി ആയിരത്തിലേറെ പേരാണ് എത്തിയത്. പ്രാദേശികമായി പ്രസിദ്ധരായ ബാന്‍ഡിന്റെ ലൈവ് മ്യൂസികുമായി ഇത് കൂടുതല്‍ ആകര്ഷണീയവുമാക്കിയിരുന്നു.
കൊച്ചിയിലെ ഏറ്റവും തിരക്കേറിയ വാണിജ്യ മേഖലകളില്‍ ഒന്നും റീട്ടെയില്‍ ഹബ്ബുമായ എംജി റോഡില്‍ മികച്ച രീതിയില്‍ 3600 ചതുരശ്ര അടിയിലെ ഈ പതാക വാഹക സ്റ്റോര്‍ ആനുകാലിക ഇന്ത്യന്‍ വസ്ത്രധാരണത്തെ കൂടുതല്‍ താങ്ങാനാവുന്ന വിധത്തിലാക്കി മികച്ചതും മുന്തിയതുമായ ഷോപ്പിങ് അനുഭവങ്ങള്‍ പ്രധാനം ചെയ്യുന്നതിലുള്ള പ്രതിബദ്ധത കൂടി വിളിച്ചോതുന്നതാണ്.
ഫാഷന്‍ എന്നത് വ്യക്തിപരവും എല്ലാവരേയും ഉള്‍പ്പെടുത്തിയുള്ളതും അനുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ട് ജനങ്ങളെ ബന്ധിപ്പിക്കുന്നതുമായിരിക്കണം എന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ലിബാസ് സ്ഥാപകനും സിഇഒയുമായ സിദ്ധാന്ത് കെഷ് വാണി പറഞ്ഞു. കേവലം ഒരു സ്റ്റോര്‍ അവതരിപ്പിക്കുന്നതിലും അപ്പുറത്താണ് ലിബാസ് സര്‍ക്കിളിന്റെ കൊച്ചിയിലെ അവതരണത്തിലൂടെ ലഭിക്കുന്നത്. സംഗീതം, സംസ്ക്കാരം, സ്റ്റൈല്‍ തുടങ്ങിയവയെല്ലാം ഒരുമിച്ചു ചേരുന്ന ഒരിടം ഇവിടെ അവതരിപ്പിക്കുന്നു. ഓരോ സന്ദര്‍ശകര്‍ക്കും പ്രചോദനം നല്‍കുകയും ആഘോഷിക്കപ്പെടുന്നതായി തോന്നുകയും ചെയ്യുന്നതായിരിക്കും ഇത്. ലിബാസ് സമൂഹത്തിന്റെ ഭാഗമാണെന്ന് അവര്‍ക്കു തോന്നുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ അവതരണം ബ്രാന്‍ഡ് പങ്കാളികളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടതായി. സ്റ്റോറിയ ഔദ്യോഗിക ബീവറേജ് പങ്കാളിയും നൈക ബ്യൂട്ടി പങ്കാളിയുമായി. അതിഥികള്‍ പാനീയങ്ങള്‍ ആസ്വദിക്കുകയും ബ്യൂട്ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുകയും ചെയ്തു. കോംപ്ലിമെന്ററി മെയ്ക് ഓവറുകളും അയവര്ക്കായി അവതരിപ്പിച്ചത് ഈ പരിപാടിയെ ഫാഷനും അപ്പുറത്തുള്ള തലങ്ങളിലേക്ക് എത്തിച്ചു.