
ടാറ്റ ഗ്രൂപ്പിൽ നിന്നുള്ള ഇന്ത്യയിലെ മുൻനിര ഓമ്നി ചാനൽ ഇലക്ട്രോണിക്സ് റീട്ടെയിലറായ ക്രോമ കേരളത്തിലെ എല്ലാ ക്രോമ സ്റ്റോറുകളിലും ആവേശകരമായ ഓണം ഓഫറുകള്‍ക്ക് തുടക്കമിട്ടു. ഓണം ഓഫറുകൾ 2025 ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ 5 തിരുവോണ നാള് വരെ നീണ്ടുനിൽക്കും. ഓണം ഓഫറുകള്‍ ക്രോമ സ്റ്റോറുകള്‍ക്ക് പുറമേ croma.com-ൽ ഓൺലൈനായും ലഭ്യമാണ്.
വീട്ടുപകരണങ്ങളും അടുക്കള ഉപകരണങ്ങളും ഉള്‍പ്പെടെയുള്ള എല്ലാ പ്രധാന ഉത്പന്ന വിഭാഗങ്ങളിലും ആവേശകരമായ ഡീലുകളാണ് ക്രോമ ലഭ്യമാക്കുന്നത്. ഏറ്റവും പുതിയ ലാർജ് സ്ക്രീൻ ടിവികൾ, കിച്ചണ്‍ അപ്ലയൻസുകള്‍, ഓഡിയോ ഉത്പന്നങ്ങള്‍ എന്നിവയിലും ഓണം ഓഫറുകളുടെ ഭാഗമായുള്ള കിഴിവുകൾ ലഭിക്കും.
ഓണം ഓഫറുകളുടെ ഭാഗമായി ടെലിവിഷനുകള്‍ക്ക് 35 ശതമാനം വരെയും എയർ കണ്ടീഷണർകള്ക്കും കുക്ക് വെയറുകള്‍ക്കും 30 ശതമാനം വരെയും ഹെഡ്ഫോണ്-ഇയർഫോണുകള്‍ക്ക് 40 ശതമാനം വരെയും ഇളവ് ലഭിക്കും. സ്മാർട്ട് ഫോണുകള്‍ക്ക് 10 ശതമാനം വരെയാണ് ഇളവ്. വാഷിങ് മെഷീൻ, റഫ്രിജറേറ്ററുകള്‍ എന്നിവയ്ക്ക് 25 ശതമാനം വരെയാണ് ഇളവ്.
ഉത്സവകാല ഷോപ്പിംഗ് കൂടുതൽ പ്രതിഫലദായകമാക്കുന്നതിന്, ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഉപകരണങ്ങളിൽ ആകർഷകമായ എക്സ്ചേഞ്ച് ബോണസുകൾ, മുൻനിര ബാങ്ക് പങ്കാളികളുമായി ചേർന്ന് തൽക്ഷണ സേവിംഗ്സ്, സൗകര്യപ്രദമായ ഇഎംഐ ഓപ്ഷനുകൾ എന്നിവയും ക്രോമ ഒരുക്കിയിട്ടുണ്ട്.