
സൈക്കോളജിസ്റ്റ് താത്കാലിക നിയമനം: അഭിമുഖം 3 ന്
പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ജീവനി മെൻ്റൽ വെൽബീയിങ്ങ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി താൽക്കാലിക സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതകൾ:റെഗുലർ പഠനത്തിലൂടെ സൈക്കോളജിൽ നേടിയ ബിരുദാനന്തര ബിരുദം,ജീവനിയിലെ പ്രവൃത്തിപരിചയം. താല്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്സ്, പ്രവൃത്തിപരിചയം വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 3 ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
മ്യൂസിക് ടീച്ചര്‍ അഭിമുഖം ഒക്ടോബര്‍ ആറിന്
പട്ടികവര്‍ഗ്ഗവികസന വകുപ്പിന് കീഴില്‍ പാലക്കാട് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന മലമ്പുഴ ആശ്രമം സ്കൂളില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് മ്യൂസിക് ടീച്ചറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ബി.എ മ്യൂസിക്, കെ ടെറ്റ് നാല് എന്നിവയാണ് യോഗ്യത. സ്കൂളില്‍ താമസിച്ചു ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. താല്പര്യമുള്ളവര് യോഗ്യത, വയസ്സ്, ജാതി, പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഒക്ടോബര്‍ ആറിന് രാവിലെ 11:30ന് മലമ്പുഴയില്‍ സ്ഥിതിചെയ്യുന്ന ആശ്രമം സ്കൂളില്‍ അഭിമുഖത്തിന് എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04912815894, 9961877412
നഴ്സിങ് ഓഫീസര്‍, നഴ്സിങ് അസിസ്റ്റന്റ്: അഭിമുഖം ഒക്ടോബര്‍ 3ന്
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നഴ്സിങ് ഓഫീസര്‍, നഴ്സിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് ബി.എസ്.സി നഴ്സിങും നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓക്സിലറി നഴ്സ് മിഡ്വൈഫ്, എ.എന്‍.എമ്മും പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. പ്രായപരിധി 40 വയസ്സ്. നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് രാവിലെ 10:30 നും നഴ്സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനും അഭിമുഖം നടക്കും. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 9:30ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തണം.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
അകത്തേത്തറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. താല്കാലികാടിസ്ഥാനത്തില് ദിവസവേതനത്തിലാണ് നിയമനം. പ്ലസ്ടുവും ഗവ അംഗീകൃത ഡാറ്റാ എന്‍ട്രി കോഴ്സ്/ ഡി.സി.എ/ പിജിഡിസിഎയാണ് യോഗ്യത. പ്രായപരിധി 20-50. താല്പര്യമുള്ളവര്ക്കായുള്ള അഭിമുഖം ഒക്ടോബര്‍ ഏഴ് രാവിലെ 10.30 ന് നടക്കും. ഉദ്യോഗാര്‍ഥികള്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളുമായി അകത്തേത്തറ ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഹോസ്റ്റൽ മാനേജർ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഹോസ്റ്റൽ മാനേജർ തസ്തികയിൽ (പുരുഷൻമാർ മാത്രം) ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവ്വകലാശാല ബിരുദവും ഏതെങ്കിലും സർക്കാർ, പൊതുമേഖല സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സമാനമായ അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ സ്റ്റോർ അല്ലെങ്കിൽ അക്കൗണ്ട്സ് കൈകാര്യം ചെയ്യുന്നതിലുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 17 നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
നിഷിൽ ഒഴിവുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കോളേജ് ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയിൽ ക്ലിനിക്കൽ സൂപ്പർവൈസർ തസ്തികയിലേക്കും ഡിഗ്രി (എച്ച് ഐ) വിഭാഗത്തിൽ സ്റ്റൈപ്പൻഡോടുകൂടി അസിസ്റ്റന്റ്ഷിപ്പ് (വിവിധ വിഷയങ്ങൾ) തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 6. കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career സന്ദർശിക്കുക.
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള കാര്‍ഷിക സര്‍വകലാശാലയുടെ ജില്ലയിലെ തവനൂര്‍ കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. അനിമല്‍ സയന്‍സ്,ഹോര്‍ട്ടി കള്‍ച്ചര്‍ എന്നീ വിഷയങ്ങളിലാണ് നിയമനം നടക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനത്തീയതി,ജാതി എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്കാന്‍ ചെയ്ത പകര്‍പ്പുകള്‍ ഒക്ടോബര്‍ 14ന് വൈകിട്ട് അഞ്ചിന് മുന്‍പായി [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. അനിമല്‍ സയന്‍സ്, ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ വിഭാഗങ്ങളിലെ അഭിമുഖം യഥാക്രമം ഒക്ടോബര്‍ 16,17 തീയതികളില്‍ രാവിലെ 10.30 ന് നടക്കും. ഫോണ്‍: 0494-2686329, 8547193685.
സ്പീച്ച് പതോളജിസ്റ്റ് നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു കീഴില്‍ 360 ദിവസത്തേക്ക് ഗ്രേഡ് രണ്ട് സ്പീച്ച് പതോളജിസ്റ്റിനെ നിയമിക്കും. യോഗ്യത: ബി.എ എസ്.എല്‍.പി/എം.എ എസ്.എല്‍.പി/എം.എസ്സി സ്പീച്ച് തെറാപി, ആര്‍സിഐ രജിസ്ട്രേഷന്. പ്രതിമാസ വേതനം: 36000 രൂപ. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് രാവിലെ 10ന് സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0495 2357457.
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ ആന്‍ഡ് ടെക്നോളജിയുടെ കീഴിലുള്ള താനൂരിലെ സിമെറ്റ് കോളേജ് ഓഫ് നഴ്സിങിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഹെല്‍പ്പറെ നിയമിക്കുന്നു. ഏഴാം ക്ലാസ് പാസായ 45 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്ക് മുന്‍ഗണനയുണ്ട്.
നഴ്സിങ് കോളേജില്‍ ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു
പ്രതിദിനം 660 രൂപ ശമ്പളം ലഭിക്കും. അപേക്ഷയും ബയോഡാറ്റയും വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ ഒന്‍പതിനുള്ളില്‍ പ്രിന്‍സിപ്പല്‍, സിമെറ്റ് കോളേജ് ഓഫ് നഴ്സിങ്, താനൂര്‍, ജി.എച്ച്.എസ്.എസ് ചെറിയമുണ്ടം ക്യാംപസ്, തലക്കടത്തൂര്‍ (പി.ഒ) പിന്. 676103 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിലിലോ നേരിട്ടോ നല്‍കാം. ഫോണ്‍ :0494-2580048.
ഊരുകൂട്ട വോളന്റിയർ അഭിമുഖം ഒക്ടോബർ മൂന്നിന്
കോട്ടയം കാഞ്ഞിരപ്പളളി ഐ.ടി.ഡി പ്രോജക്ട് ഓഫീസിനുകീഴിൽ പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളുടെ പരിധിയിൽ പട്ടികവർഗ്ഗ ഊരുകൂട്ട വോളന്റിയർമാരെ നിയമിക്കുന്നതിന് 30ന് നടത്താൻ നിശ്ചയിച്ചിരുന്ന വോക് ഇൻ ഇന്റർവ്യൂ ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
പത്താംക്ലാസ് യോഗ്യത, 20-35 വയസുള്ളവർക്ക് അപേക്ഷിക്കാം. രാവിലെ 10 മുതൽ കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിൽ വെച്ചാണ് ഇന്റർവ്യൂ. അതത് ഊരിൽനിന്നുള്ളവർക്ക് മുൻഗണന. ഫോൺ: 04828-202751.
ഭിന്നശേഷി സംവരണം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളില്‍ ഭിന്നശേഷി സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഇതുവരെ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ നിലമ്പൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളും ഭിന്നശേഷി തെളിയിക്കുന്നതിനുള്ള നിയമാനുസൃത സര്‍ട്ടിഫിക്കറ്റും സഹിതം ഒക്ടോബര്‍ 13ന് മുന്‍പായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 04931-222990.
സര്‍വേയര്‍, ചെയിന്മാന് നിയമനം
കോഴിക്കോട് ജില്ലയിലെ പട്ടയമിഷന് പ്രവൃത്തികളുമായി ബന്ധപ്പെട്ട സര്‍വേ പൂര്‍ത്തീകരിക്കുന്നതിനായി ദിവസവേതനത്തില്‍ സര്‍വേയര്‍മാര്‍, ചെയിന്മാന്മാര് എന്നിവരെ നിയമിക്കും. യോഗ്യത (സര്‍വേയര്‍): ഐടിഐ സര്‍വേ അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ സിവില്‍ എഞ്ചിനീയറിങ് മോഡേണ്‍ സര്‍വേ കോഴ്സ് അണ്ടര്‍ സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോര്‍ഡ്സ്. ചെയിന്മാന്: എസ്.എസ്.എല്‍.സിയും സര്‍വേയിലുള്ള പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം ഒക്ടോബര്‍ 13ന് രാവിലെ 11ന് എല്‍ ആര് ഡെപ്യൂട്ടി കലക്ടറുടെ ചേംബറില്‍ അഭിമുഖത്തിനെത്തണം.
ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് നിയമനം
മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ ആയുർ ആരോഗ്യസൗഖ്യം പദ്ധതിയുടെ നടത്തിപ്പിനായി ഡോക്ടർ, ഫർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് യോഗ്യതയുള്ളവർക്ക് ഡോക്ടർ തസ്തികയിലേക്കും, കെ.എൻ.എം.സി രജിസ്ട്രേഷനോടുകൂടിയ ബി.എസ്.സി അല്ലെങ്കിൽ ജിഎൻഎം നഴ്സിംഗ് യോഗ്യതയുള്ളവർക്ക് സ്റ്റാഫ് നേഴ്സ് തസ്തികയിലേക്കും, കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷനോട് കൂടിയ ബി ഫാർമ അല്ലെങ്കിൽ ഡി ഫാർമ യോഗ്യതയുള്ളവർക്ക് ഫർമസിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസൽ, ബയോഡാറ്റ എന്നിവ സഹിതം ഒക്ടോബർ 4 രാവിലെ 11ന് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്. ഫോൺ- 04936 247290
ഫാര്‍മസിസറ്റ് നിയമനം
മധൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസത്തേക്ക് ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച ഒക്ടോബര്‍ നാലിന് രാവിലെ 10.30ന് മായിപ്പാടിയിലുള്ള മധൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. യോഗ്യത – ഡി ഫാര്‍മ, ബി ഫാര്‍മ, എം ഫാര്‍മ, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്.
ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
ജില്ലാ ക്ഷേമനിധി ഓഫീസര്‍മാരുടെ ചുമതല വഹിക്കുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ ഓഫീസുകളില്‍ വെരിഫയര്‍ ലോഗിന്‍ ന്റെ ചുമതല വഹിക്കുന്നതിന് 90 പ്രവൃത്തി ദിനങ്ങളിലേക്ക് ക്ലര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത – ബിരുദം, ഡി.സി.എ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ ആറ് വൈകുന്നേരം അഞ്ച്. വിലാസം – പ്രൊജക്ട് ഡയറക്ടര്‍ ആന്‍ഡ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, ദാരിദ്ര ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, കാസര്‍കോട് – 671 123. ഇമെയില്‍ – [email protected].
ഡോക്ടർമാരുടെ താൽക്കാലിക നിയമനം
കാസർകോട് ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് ഡോക്ടർമാരുടെ ഒഴിവിൽ താൽക്കാലിക നിയമനം നടത്തുന്നു ഒക്ടോബർ നാലിന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടം വയലിൽ ഉള്ള ജില്ലാ മെഡിക്കൽ ഓഫീസില്‍ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ എംബിബിഎസ് ബിരുദധാരികൾക്ക് പങ്കെടുക്കാം. ടിസിഎംസി രജിസ്ട്രേഷൻ ഇല്ലാത്തവർ പങ്കെടുക്കേണ്ടതില്ല. നേരത്തെ അപേക്ഷിച്ചവരും ഇൻറർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 04672203118