കൊയിലാണ്ടി: 64ാം മത് കോഴിക്കോട് റവന്യൂ ജില്ലാ കലോത്സവം ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ മാസ്റ്റർ ആദികേശ് . പി . ഉദ്ഘാടനം ചെയ്തു.
ഹയർസെക്കൻഡറി വിഭാഗം റീജണൽ ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് കുമാർ. ആർ അധ്യക്ഷത വഹിച്ചു.പ്രശസ്ത സിനിമാ പിന്നണി ഗായകൻ വി.ടി. മുരളി വിശിഷ്ടാതിഥിയായിരുന്നു.കോഴിക്കോട് ജില്ലയിലെ സംഗീത അധ്യാപകർ സ്വാഗതഗാനം അവതരിപ്പിച്ചു..
ഗാനരചന നിർവഹിച്ച രമേശ് കാവിൽ , സംഗീതം നൽകിയ ആർ .ശരത്ത്, ലോഗോ രൂപകൽപ്പന ചെയ്ത ജയദാസ് .കെ എന്നിവർക്കുള്ള ഉപഹാരം വി.എച്ച്.എസ്.ഇ അസിസ്റ്റൻറ് ഡയറക്ടർ അപർണ വി. ആർ നിർവഹിച്ചു. ഡോ:എ കെ അബ്ദുൽ ഹക്കീം (ഡി.പി.സി. സമഗ്ര ശിക്ഷ കോഴിക്കോട്, ), സജിനി എൻ.പി ( ഡി.ഇ. ഒ കോഴിക്കോട്) മുഹമ്മദ് ബഷീർ ടി പി ( കൺവീനർ പ്രിൻസിപ്പൽ ഫോറം കോഴിക്കോട്) , പ്രദീപ് കുമാർ എൻ.വി ( പ്രിൻസിപ്പാൾ ജി.വിഎച്ച്എസ് എസ് കൊയിലാണ്ടി),ബിജേഷ് ഉപ്പാലക്കൽ ( പ്രിൻസിപ്പൽ വി.എച്ച്.എസ്.ഇ ,ജി.വി.എച്ച് എസ് കൊയിലാണ്ടി ) മഞ്ജു എം.കെ എ.ഇ.ഒ.കൊയിലാണ്ടി ) പ്രമോദ് കെ വി (എ. ഇ. ഒ പേരാമ്പ്ര ) അസീസ് പി ( എ. ഇ ഒ മേലടി ) കുഞ്ഞിമൊയ്തീൻകുട്ടി. എംടി (എ.ഇ.ഒ കോഴിക്കോട് റൂറൽ) മുഹമ്മദ് ലൂക്ക് മാൻ .കെ (എ. ഇ. ഒ.ചേവായൂർ ) അബ്ദുൾ അസീസ് എൻ (എ. ഇ .ഒ .ബാലുശ്ശേരി) സജിത. ടി(എച്ച്.എം , ജി.വി ‘എച്ച്.എസ് എസ് കൊയിലാണ്ടി )എ സജീവ് കുമാർ (പി.ടി.എ പ്രസിഡണ്ട് ജി.വിഎച്ച്എസ്എസ് കൊയിലാണ്ടി ) പ്രവീൺ കുമാർ ‘ (എസ്.എം സി ചെയർമാൻ ജി.വിഎച്ച്എസ് എസ്, കൊയിലാണ്ടി ) അനുവിന്ദ് കൃഷ്ണ. ബി.കെ. ( സ്കൂൾ ലീഡർ ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി ) എന്നിവർ ആശംസകൾ നേർന്നു.
മത്സരാർത്ഥികൾക്ക് കലോത്സവവേദികൾ പെട്ടെന്ന് വേദികൾ കണ്ടെത്തുന്നതിന് സഹായിക്കുന്ന ക്യൂ ആർ കോഡ് പ്രകാശനം അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ എ സുമേഷ് നിർവ്വഹിച്ചു. അസീസ് ടി (വിദ്യാഭ്യാസ ഉപഡയരക്ടർ കോഴിക്കോട്) സ്വാഗതവും സി.കെ ബാലകൃഷ്ണൻ (കൺവീനർ റിസപ്ഷൻ കമ്മിറ്റി) നന്ദിയും പറഞ്ഞു.

