കോഴിക്കോട്: ഇന്‍ഡോ കൊറിയന്‍ ഓര്‍ത്തോപീഡിക് ഫൗണ്ടേഷന്റെയും പ്രൊഫ. പി.കെ.സുരേന്ദ്രന് മെമ്മോറിയല്‍ എജുക്കേഷന്‍ ഫൗണ്ടേഷന്റേയും 33-ാം വാര്‍ഷിക സമ്മേളനം നവംബര്‍ 30ന് കോഴിക്കോട്ട് നടക്കും.
നടക്കാവിലെ ജിഎം.സി ഓര്‍ത്തോ ഹോസ്പിറ്റലില്‍ നടക്കുന്ന സമ്മേളനം ഡോ. പി ഗോപിനാഥന് ഉദ്ഘാടനം ചെയ്യും. തായ്വാനില് നിന്നുള്ള ഡോ. ചുയാങ് മുഖ്യ പ്രഭാഷണം നടത്തും.
ഡോക്ടര്‍ കൃഷ്ണ കിരണ്‍ (ഹൈദരബാദ്) ഡോ. അനില്‍ ഉമ്മന്‍ (വെല്ലൂര്‍ കൃസ്ത്യന്‍ മെഡിക്കല്‍ കോളജ്), ഡോ.സുഗവനം (ലണ്ടന്‍ ഓര്‍ത്തോ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റല്‍ സേലം), ഡോ. ശിവകുമാര്‍ (മധുരൈ മെഡിക്കല്‍ കോളജ്), ഡോ.സന്ദീപ് വിജയന് (മണിപ്പാല്‍ മെഡിക്കല്‍ കോളജ്), ഡോ.സൗരഭ് ഷെട്ടി, ശിവൈഹ് പൊട്ല ഡോ. സിബിന് സുരേന്ദ്രന്, ഡോ. മുഹമ്മദ് ഫാസില്‍, ഡോ. രാജു, ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും.
ഡോ. ജയ്തിലക് , ഡോ.പ്രേംകുമാര്‍,ഡോ.ആസാദ് സൈത്, ഡോ. ബിബിന്‍ ടി, ഡോ. പ്രിന്‍സ് ഷാനവാസ് ഖാന്, ഡോ. പ്രേംകുമാര്‍, ഡോ. പ്രേം ഹരിദാസ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. സമ്മേളനത്തോടനുബന്ധിച്ച് നേരത്തെ സന്ധിരോഗ ശസ്ത്രക്രിയാ ക്യാമ്പിലൂടെ തെരഞ്ഞടുക്കപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി സന്ധിമാറ്റിവയ്ക്കല്‍ ശസ്ത്രകിയ നടത്തും.
Buy now Apple iPhone 15 (128 GB) – Black

