ലോ കോളജ് പൂർവ വിദ്യാർഥി സംഗമം, kozhikode law college, calicut law college, calicut reporter

ലോ കോളജ് പൂർവ വിദ്യാർഥി സംഗമം

കോഴിക്കോട്: ആദ്യമായി എറണാകുളത്തിന് പുറത്ത് കോഴിക്കോട്ട് എൻേട്രോൾ ചെയ്ത ആദ്യ അഭിഭാഷകരിൽ പെട്ട കോഴിക്കോട് ഗവ.ലോ കോളജ് 1990 -93 ബാച്ച്  വിദ്യാർഥികളുടെ ഒത്തുകൂടൽ സംഘടിപ്പിച്ചു.

ഒഡെപക് ചെയർമാൻ അഡ്വ.കെ.പി.അനിൽകുമാർ, മുംബൈ ട്രേഡ് മാർക് അറ്റോണി ലളിത് നായർ, സി.പി.ഐ ജില്ല കമ്മറ്റിയംഗം എസ്.സുനിൽ മോഹൻ, ഭാരതീയ അഭിഭാഷക പരിഷത് സംസ്ഥാന കമ്മറ്റിയംഗവും സെൻട്രൽ ഗവ സ്റ്റാൻ്റിംഗ് കൗൺസലുമായ  എൻ.അരവിന്ദൻ, റെയിൽവേ മുൻ ദക്ഷിണമേഖലാ ഉപദേശക സമിതിയംഗം ആർ.പ്രശാന്ത് കുമാർ, മഞ്ചേരി പോക്സോ കോടതി സ്പെഷൽ പ്രോസിക്യൂട്ടർ എ.സോമസുന്ദരൻ, കോഴിക്കോട്  ചീഫ്  ഡിഫൻസ് കൗൺസൽ പി.പീതാംബരൻ, തൊടുപുഴ അഡീഷണൽ സെഷൻസ് ജഡ്ജ് കെ.എൻ.ഹരികുമാർ, ആലപ്പഴ സബ് ജഡ്ജ് എം.ടി.ജലജാറാണി, മഹിളാ മോർച്ച ജില്ല ജനറൽ സെക്രട്ടറി എ.കെ.സുപ്രിയ, കുന്ദമംഗലം സി.പി.എം ബ്രാഞ്ച് സെക്രട്ടറി അഡ്വ.എം.നാരായണൻ, ബാർ കൗൺസിൽ ഡിസിപ്ലിനറി കമ്മറ്റി ചെയർമാൻ അഡ്വ.ശ്രീനാഥ് ഗിരീഷ്, സുപ്രീം കോടതി അക്രഡിറ്റഡ് മീഡിയേറ്റർ നിഷ ഏകനാഥ്, ഹൈക്കോടതി മീഡിയേറ്റർ ലത.കെ, മുസ്ലിം ലീഗ് ദേശീയ കൗൺസിലംഗം ടി.എൻ.എ ഖാദർ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

ലോ കോളജ് പൂർവ വിദ്യാർഥി സംഗമം

More From Author

സിവിൽ എക്സൈസ് ഓഫീസർ കായികക്ഷമതാ പരീക്ഷ

സിവിൽ എക്സൈസ് ഓഫീസർ കായികക്ഷമതാ പരീക്ഷ

വയനാട്ടിൽ കാർ മറിഞ്ഞ് 3 മരണം, wayanad news, kozhikode news, calicut news, calicut reporter,

വയനാട്ടിൽ കാർ മറിഞ്ഞ് 3 മരണം

Leave a Reply

Your email address will not be published. Required fields are marked *