study in japan, japan visa, japan job visa, japanese language study center kozhikode, japan student visa kozhikode, japan student visa calicut, japan work visa kozhikode, japan work visa calicut, calicutreporter.com

ജപ്പാനിൽ സ്കോളർഷിപ്പോടെ പഠിക്കാം: കോൺസിൽ ജനറൽ

കോഴിക്കോട്: ജപ്പാനിൽ സ്വകാര്യ സർവകലാശാലകളിൽ പോലും സ്കോളർഷിപ്പോടൂകൂടി പഠിക്കാൻ അവസരമുണ്ടെന്ന് ജപ്പാൻ കോൺസിൽ ജനറൽ തഗ മസയൂകി. ഇന്ന് ജപ്പാനിൽ വദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും ധാരാളം സാധ്യതകളാണ് ജാപ്പനീസ് സർക്കാർ തുറന്നു കൊടുക്കുന്നത്. ഇത് ഇന്ത്യൻ വിദ്യാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും തഗ മസയൂകി പറഞ്ഞു.

സിവിൽ സ്റ്റേഷന് സമീപമുള്ള ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി വിദ്യാർഥികളുമായി നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്ന അദ്ദേഹം.ജപ്പാനിൽ ജോലി ലഭിക്കുന്നതിന് അടിസ്ഥാനപരമായി ജാപ്പനീസ് ഭാഷ അറിയണമെന്നാണ് നിയമം. ഭാഷ അറിയാതെ ജപ്പാനിൽ എത്തിയാൽ തൊഴിലവസരം ഉണ്ടെങ്കിലും പോലും ജോലി ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ജപ്പാനിലേക്ക് എത്തുന്നതിന് ഇന്ത്യൻ വിദ്യാർഥികൾക്ക് ഏറ്റവും വലിയ വെല്ലുവിളിയായി നിലനിൽക്കുന്നത് ഡോക്യുമെന്‍റേഷൻ ജോലികളാണ്. ഇത് കൃത്യമായി ശ്രദ്ധിച്ചാൽ യാതൊരു തടസവും കൂടാതെ ജപ്പാനിൽ എത്താമെന്നും തഗ മസയൂകി കൂട്ടിച്ചേർത്തു.

ജപ്പാനീസ് ലാംഗ്വേജ് അക്കാഡമിയിൽ നിന്ന് പഠനം പൂർത്തിയാക്കി ജപ്പാനിലേക്ക് പോകുന്ന നാല് വിദ്യാർഥികൾക്ക് തഗ മസയൂകി സർട്ടിഫിക്കറ്റ് ഓഫ് എലിജിബിലിറ്റി വിതരണം ചെയ്തു. ജാപ്പനീസ് ലാംഗ്വേജ് അക്കാഡമി ഡയറക്ടർ ഡോ. സുബിൻ വാഴയിൽ, ഇസാഒ എൻഡോ എന്നിവർ പ്രസംഗിച്ചു.  

ജപ്പാനിൽ സ്കോളർഷിപ്പോടെ പഠിക്കാം: കോൺസിൽ ജനറൽ

More From Author

വയനാട്ടിൽ കാർ മറിഞ്ഞ് 3 മരണം, wayanad news, kozhikode news, calicut news, calicut reporter,

വയനാട്ടിൽ കാർ മറിഞ്ഞ് 3 മരണം

മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം; അഭിമുഖം മെയ് അഞ്ചിന്‌, jobs calicut, calicut jobs, kozhikode jobs, jobs kozhikode, calicutreporter.com

മെഡിക്കല്‍ കോളേജില്‍ കരാര്‍ നിയമനം; അഭിമുഖം മെയ് അഞ്ചിന്‌

Leave a Reply

Your email address will not be published. Required fields are marked *