കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെ വയനാട് ചുരം ചലഞ്ച് 14ന്

കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെ വയനാട് ചുരം ചലഞ്ച് 14ന്

കോഴിക്കോട്: കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘വയനാട് ചുരം ചലഞ്ച് 2023’ ഈ മാസം 14ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 6 മണിക്ക് പന്തീരാങ്കാവ് ബോസ്‌ക് ഷോറൂമിൽ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്ത് വയനാട് ജില്ലാ അതിർത്തിവരെയാണ് റാലി സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുന്നവരുടെ പ്രായമനുസരിച്ച് നാലു വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. 40 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് ‘മാസ്റ്റേഴ്‌സ് ‘ എന്ന കാറ്റഗറിയിലും 18 നും 39നുമിടയിൽ പ്രായമുള്ളവർക്ക് എലൈറ്റ് എന്ന കാറ്റഗറിയിലും കൂടാതെ മൂന്നാമത്തെ കാറ്റഗറിയായി ‘എം.ടി.ബി എന്നപേരിലും വനിതകൾക്കായി ‘ലേഡീസ്’ എന്ന കാറ്റഗറിയുമാണ് ചലഞ്ചിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

1299 രൂപയാണ് രജിസ്‌ട്രേഷൻ ഫീ. രജിസ്റ്റർ ചെയ്തവർ പന്തീരാങ്കാവ് ബോസ് ഷോ റൂമിൽ മെയ് 14ന് രാവിലെ 5.30 നു മുമ്പായി നിർബന്ധമായി എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9895316882, 8089482989 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെ വയനാട് ചുരം ചലഞ്ച് 14ന്

More From Author

മലബാര്‍ സിംഹം വാരിയന്‍ കുന്നന്‍; ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി 1

മലബാര്‍ സിംഹം വാരിയന്‍ കുന്നന്‍; ഷോര്‍ട്ട് ഫിലിം പുറത്തിറങ്ങി

ബജറ്റ് ടൂറിസം : പ്രത്യേക പാക്കേജുമായി കെ.എസ്.ആർ.ടി.സി, ksrtc tourism, ksrtc tourism kozhikode, ksrtc tourism calicut, ksrtc tourism thamarassery, ksrtc tourism budget, ksrtc budget tourism contact number kozhiode, ksrtc budget tourism kozhikdoe contact number

ബജറ്റ് ടൂറിസം : പ്രത്യേക പാക്കേജുമായി കെ.എസ്.ആർ.ടി.സി

Leave a Reply

Your email address will not be published. Required fields are marked *