ബജറ്റ് ടൂറിസം : പ്രത്യേക പാക്കേജുമായി കെ.എസ്.ആർ.ടി.സി, ksrtc tourism, ksrtc tourism kozhikode, ksrtc tourism calicut, ksrtc tourism thamarassery, ksrtc tourism budget, ksrtc budget tourism contact number kozhiode, ksrtc budget tourism kozhikdoe contact number

ബജറ്റ് ടൂറിസം : പ്രത്യേക പാക്കേജുമായി കെ.എസ്.ആർ.ടി.സി

പൊതുജനങ്ങൾക്കായി മധ്യവേനല്‍ അവധിക്ക് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിനോദയാത്രാ പാക്കേജുകൾ ഒരുക്കുന്നു. കുറുവാ ദ്വീപ്, ബാണാസുര, മൂന്നാർ, തുമ്പൂർമുഴി,അതിരപ്പള്ളി, വാഴച്ചാൽ, പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ, വാഗമൺ, കുമരകം, നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കുറഞ്ഞ ചെലവിൽ മികച്ച യാത്രാനുഭവം നൽകുകയാണ് കെ.എസ്.ആർ.ടി.സി.

മെയ് 10,17 തിയ്യതികളിൽ കുറുവാ ദ്വീപ്,ബാണാസുര എന്നിവിടങ്ങളിലേക്ക് ഭക്ഷണം ഉൾപ്പെടെ 1100 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കുക. മെയ് 12, 15, 16, 19, 22 തിയ്യതികളിൽ മൂന്നാർ,തുമ്പൂർമുഴി, അതിരപ്പള്ളി, വാഴച്ചാൽ എന്നിവിടങ്ങളിലേക്ക് താമസം, യാത്ര ഉൾപ്പെടെ ഒരാൾക്ക് 2220 രൂപയും, മെയ് 14, 21തിയ്യതികളിൽ നെല്ലിയാമ്പതിയിലേക്ക് ഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1300 രൂപയുമാണ് ചാർജ്ജ്. മെയ് 18 ന് പെരുവണ്ണാമുഴി, ജാനകിക്കാട്, അകലാപ്പുഴ, മെയ് 19ന് മൂകാബിക എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക്  ഒരാൾക്ക് 2300 രൂപ, മെയ് 23 ന്  വാഗമൺ, കുമരകം എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് ഒരാൾക്ക് 3850 രൂപ, മെയ് 27 ന് ഗവി യാത്രക്ക് താമസം ഉൾപ്പെടെ ഒരാൾക്ക് 3400 രൂപ, മെയ് 31 ന് കപ്പൽ യാത്ര 3600 രൂപ എന്നിങ്ങനെയാണ് യാത്ര നിരക്കുകൾ. ബുക്കിംഗിനും വിവരങ്ങൾക്കും സോണൽ കോഡിനേറ്റർ – 8589038725

ജില്ലാ കോഡിനേറ്റർ – 9961761708 ,കോഴിക്കോട്  9544477954 ,താമരശ്ശേരി,തിരുവമ്പാടി – 9846100728 ,തൊട്ടിൽപാലം, വടകര : 9048485827  എന്നീ നമ്പറുകളിൽ രാവിലെ ഒമ്പത് മുതൽ വൈകിട്ട് ഒമ്പത് വരെ ബന്ധപ്പെടാം.

ബജറ്റ് ടൂറിസം : പ്രത്യേക പാക്കേജുമായി കെ.എസ്.ആർ.ടി.സി

More From Author

കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെ വയനാട് ചുരം ചലഞ്ച് 14ന്

കാലിക്കറ്റ് ബൈക്കേഴ്‌സ് ക്ലബിന്റെ വയനാട് ചുരം ചലഞ്ച് 14ന്

കോ​ഴി​ക്കോ​ട് രൂ​പ​ത യു​വ​ജ​ന മ​ഹാ​സം​ഗ​മം 13നും 14​നും 1

കോ​ഴി​ക്കോ​ട് രൂ​പ​ത യു​വ​ജ​ന മ​ഹാ​സം​ഗ​മം 13നും 14​നും

Leave a Reply

Your email address will not be published. Required fields are marked *