കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തില്‍ മന്ത്രിമാരായ എ.കെ ശശീന്ദ്രന്‍, ഒ.ആര്‍ കേളു എന്നിവര്‍ പങ്കെടുക്കും

പൊതുജനങ്ങളുടെ പ്രശ്‌ന പരിഹാരത്തിനായി പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു, വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഡിസംബര്‍ 28, ജനുവരി മൂന്ന്, നാല് തിയതികളില്‍ നടത്തുന്ന ‘കരുതലും കൈത്താങ്ങും’ താലൂക്ക്തല പരാതി പരിഹാര അദാലത്തിന് ജില്ലയിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

വൈത്തിരി താലുക്ക്തല അദാലത്ത് ഡിസംബര്‍ 28 ന് കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളിലും സുല്‍ത്താന്‍ ബത്തേരി താലൂക്ക്തല അദാലത്ത് ജനുവരി മൂന്നിന് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ടൗണ്‍ ഹാളിലും മാനന്തവാടി താലൂക്ക്തല അദാലത്ത് ജനുവരി നാലിന് മാനന്തവാടി അമ്പുകുത്തി സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തിലും നടക്കും.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കാന്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അദാലത്തിലേക്ക് നല്‍കിയ അപേക്ഷകളുടെ ഡോക്കറ്റ് നമ്പറുമായി എത്തുന്ന അപേക്ഷകര്‍ക്ക് അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ അറിയാം.

More From Author

ഡോ. ജെ.ഒ അരുണ്‍ സ്‌പെഷ്യല്‍ ഓഫീസര്‍

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *