വലിച്ചെറിയല്‍ വിമുക്ത വയനാട്: ജനകീയ പങ്കാളിത്തതോടെ ജില്ലയെ ക്ലീന്‍ സിറ്റിയാക്കും

വലിച്ചെറിയല്‍ വിമുക്ത വയനാട് ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ മാലിന്യ കേന്ദ്രങ്ങള്‍ കണ്ടെത്തി ജനകീയ പങ്കാളിത്തതോടെ ക്ലീന്‍ സിറ്റിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ.

ക്യാമ്പയിന്റെ ഭാഗമായി മാലിന്യ വലിച്ചെറിയുന്ന സ്ഥലങ്ങള്‍ സൗന്ദര്യവത്കരിക്കും. ആളുകള്‍ക്കിടയില്‍ പൊതു ഇടങ്ങളില്‍ മാലിന്യ വലിച്ചെറിയുന്ന പ്രവണത ഇല്ലാതാകണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ശുചിത്വ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറേറ്റ് പരിസരത്ത് നടന്ന വലിച്ചെറിയല്‍ വിമുക്ത ജില്ലാതല സിഗ്നേച്ചര്‍ ക്യാമ്പയിന്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു.

തദ്ദേശസ്വയം ഭരണ വകുപ്പ്, ശുചിത്വ മിഷന്‍, നവകേരളം മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, കെ.എസ്.ഡബ്ല്യൂ.എം.പി എന്നിവയുടെ സഹകരണത്തടെ ജനുവരി ഏഴ് വരെയാണ് വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

ക്യാമ്പയിനില്‍ എ.ഡി.എം കെ. ദേവകി, തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്‍ചാര്‍ജ്ജ് ജോമോന്‍ ജോസഫ്, അസിസ്റ്റന്റ് ഡയറക്ട്ടര്‍ കെ.ടി പ്രജുകുമാര്‍, നവകേരളം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. അനുപമ ശശിധരന്‍, കുടുംബശ്രീ ജില്ലാമിഷന്‍ എ.ഡി.എം.സി വി.കെ റജീന, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ കെ. റഹിം ഫൈസല്‍, കെആര്‍.ജി.എസ്.എ കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് എക്‌സ്‌പേര്‍ട്ട് കെ.ആര്‍ ശരത് എന്നിവര്‍ സംസാരിച്ചു.

More From Author

പ്രതീക്ഷകളുടെ പുതുവര്‍ഷം, വയനാട് ടൂറിസം സാധ്യതകള്‍ ഉയര്‍ത്തും : ജില്ലാ കളക്ടര്‍

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

Leave a Reply

Your email address will not be published. Required fields are marked *