ഐ.ക്യൂ.എ. ജില്ലാ ക്വിസ്സിങ് ചാമ്പ്യൻഷിപ്പ്

ഐ.ക്യൂ.എ. ജില്ലാ ക്വിസ്സിങ് ചാമ്പ്യൻഷിപ്പ് മുട്ടിൽ WMO ഇംഗ്ലീഷ് അക്കാദമിയിൽ വെച്ച് നടന്നു.

ജില്ലയിലെ 70 ഓളം സ്കൂളുകളിൽ നിന്ന് 150 ലധികം വിദ്യാർഥികൾ പങ്കെടുത്ത ക്വിസിൽ ഒന്നാം സ്ഥാനം നേടിയ ജി.എച്ച്.എസ്‌.എസ്‌. പടിഞ്ഞാറത്തറയുടെ ഉജ്വൽ കൃഷ്ണ എസ്‌ ആർ, ജോൺ സി.എം. എന്നിവർ ഡിസ്ട്രിക്റ്റ് കളക്റ്റേഴ്സ് ട്രോഫി ഏറ്റുവാങ്ങി.

എം.ജി.എം.എച്ച് എസ്‌. എസ്‌ മാനന്തവാടിയുടെ വേദിക് വിജയ് കെ.വി., ആദിത്യൻ മംഗലശ്ശേരി,ഗവണ്മെന്റ് എച്ച്.എസ്‌.എസ്‌. തരിയോടിന്റെ അർച്ചന ശ്രീജിത്ത്‌, സ്നിഗ്ദ്ധ എസ്‌.ജി., ജി .എച്ച്.എസ്.എസ്. ഇരുളത്തിന്റെ മുഹമ്മദ്‌ ഷാമിസ്, ആതിര സതീഷ് എന്നിവർ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങൾ നേടി.

പതിനാല് ജില്ലകളിൽ നിന്നുമുള്ള ചാമ്പ്യൻമാർ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും.

More From Author

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വയനാട്ടിൽ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടിന് മുന്നിൽ പുരുഷനെയും സ്ത്രീയേയും മരിച്ച നിലയിൽ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *